
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും സ്കൂൾ അധ്യാപികമാരുടെ ലൈംഗിക വിവാദം. വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിച്ച് ജോർജിയയിലെ രണ്ട് സ്കൂൾ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2021-ലും 2022-ലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർജിയയിലെ ഗോർഡൻ കൗണ്ടിയിൽ ഒരു സ്കൂളിൽ പഠിപ്പിക്കുന്ന റെയ്ലി ഗ്രീസൺ, ബ്രൂക്ലിൻ ഷൂലർ എന്നീ അധ്യാപികമാരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
ഗ്രീസൺ രണ്ട് വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും ഷൂലർ 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയിൽ ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും പറയുന്നു. കുട്ടികൾ ഈ സമയം പ്രായപൂർത്തിയായിരുന്നില്ല. ഇരകളായ വിദ്യാർത്ഥികളുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കുട്ടികൾ സ്കൂൾ വിദ്യാർത്ഥികളാണെന്ന വസ്തുത പ്രതികൾ മനസിലാക്കേണ്ടതായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]