
മുംബൈ: രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഇന്ന് ബാങ്കിംഗ് സേവനങ്ങളിൽ തടസ്സം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് രണ്ട് ബാങ്കുകളും ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. 93.2 ദശലക്ഷം ഉപഭോക്താക്കളുള്ള എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ച സിസ്റ്റം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. കോർ ബാങ്കിംഗ് സിസ്റ്റം (സിബിഎസ്) ഒരു പുതിയ സംവിധാനത്തിലേക്ക് മാറും.
അപ്ഗ്രേഡ് സമയത്ത് 13.5 മണിക്കൂർ ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും സ്വൈപ്പ് മെഷീനുകളിലും ഓൺലൈൻ ഇടപാടുകൾക്കും ഉപയോഗിക്കാൻ കഴിയും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് എടിഎമ്മിൽ നിന്നും നിയന്ത്രിത തുക പിൻവലിക്കാനും കഴിയും. 2024 ജൂലൈ 13-ന് പുലർച്ചെ 3 മുതൽ പുലർച്ചെ 3.45 വരെയും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.45 വരെയും യുപിഐ സേവനങ്ങൾ ലഭ്യമാകില്ല. വ്യാപാരികൾക്ക് കാർഡുകൾ വഴി പേയ്മെൻ്റുകൾ ഈടാക്കാം.
Read More….
48 മില്യൺ ഉപഭോക്താക്കളുള്ള ആക്സിസ് ബാങ്ക്, ബാങ്കിൻ്റെ പ്ലാറ്റ്ഫോമിൽ ചില സേവനങ്ങൾ ജൂലൈ 12 ന് രാത്രി 10 മുതൽ ജൂലൈ 14 രാവിലെ 9 വരെ ലഭ്യമല്ലെന്ന് അറിയിച്ചു. ആക്സിസ് ബാങ്കിൻ്റെ ഇൻ്റർനെറ്റ് ബാങ്കിംഗിലും മൊബൈൽ ബാങ്കിംഗിലുമുള്ള സേവനങ്ങൾ ആപ്പ്, ആക്സിസ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് NEFT, RTGS, IMPS എന്നിവ വഴിയുള്ള ഫണ്ട് കൈമാറ്റം. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, മ്യൂച്വൽ ഫണ്ട് സബ്സ്ക്രിപ്ഷനുകൾ, ലോൺ സേവനങ്ങൾ എന്നിവ ജൂലൈ 13, ജൂലൈ 14 തീയതികളിൽ താൽക്കാലികമായി ലഭ്യമല്ല.
Last Updated Jul 13, 2024, 1:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]