
‘അവ്യക്തവും വിശ്വാസ്യതയില്ലാത്തതും’: സിഎംആർഎൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ഹർജിക്കാരൻ
കൊച്ചി ∙ കരിമണൽ കമ്പനിയായ സിഎംആർഎലും തന്റെ മകൾ ടി.വീണ ഡയറക്ടറായ എക്സാലോജിക് കമ്പനിയും തമ്മിലുള്ള ഇടപാടിൽ ഇടപെട്ടിട്ടില്ലെന്നും അനധികൃത സമ്പാദ്യം ഉണ്ടാക്കിയിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അവ്യക്തവും വിശ്വാസ്യതയില്ലാത്തതുമാണെന്ന് ഹർജിക്കാരൻ.
സിഎംആർഎൽ–എക്സാലോജിക് ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, മുഖ്യമന്ത്രി സമർപ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഹർജിക്കാരനായ മാധ്യമ പ്രവർത്തകൻ എം.ആർ.അജയന് ഇക്കാര്യം പറയുന്നത്.
അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമെന്നും ഹർജിക്കാരൻ പറയുന്നു.
സേവനം നല്‍കാതെയാണ് എക്സാലോജികിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയത് എന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകാൻ എതിർകക്ഷികൾക്ക് കഴിഞ്ഞിട്ടില്ല.
അവ്യക്തവും ഒഴിഞ്ഞുമാറുന്നതും രേഖകളുടെ പിൻബലമില്ലാത്തതുമാണ് ഇക്കാര്യത്തിലുള്ള മറുപടി. രേഖകളും സാക്ഷിമൊഴികളും എതിര്‍കക്ഷികള്‍ ഇതുവരെ നിയമപരമായി ചോദ്യം ചെയ്തിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
അധികാര ദുര്‍വിനിയോഗത്തിന് നിയമപരമായ പരിരക്ഷ ആവശ്യപ്പെടാനാവില്ലെന്നും ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ക്ക് വ്യക്തിപരമായി മറുപടി നല്കാന് ബാധ്യതയുണ്ടെന്നുമാണ് ഹർജിക്കാരന്റെ വാദം.
നേരത്തെ ഹര്‍ജിയിലെ വാദങ്ങൾ പിണറായി വിജയനും വീണയും തങ്ങളുടെ സത്യവാങ്മൂലത്തിലൂടെ നിഷേധിച്ചിരുന്നു. മകളുടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ താൻ ഇടപെടാറില്ലെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡ് മുമ്പാകെയുള്ള കേസിൽ തങ്ങൾ കക്ഷിയായിരുന്നില്ല എന്നുമാണ് പിണറായി വ്യക്തമാക്കിയിരുന്നത്.
രണ്ടു കമ്പനികൾ തമ്മിലുള്ള സ്വകാര്യ ഇടപാടിൽ പൊതുതാൽപര്യമില്ലെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു പിണറായിയുടെ വാദം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]