
‘ഞാൻ മരിക്കാൻ പോകുകയാണെന്ന് കരുതി; കൺമുന്നിൽ വച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ …’: അവിശ്വസനീയം വിശ്വാസ്! അഹമ്മദാബാദ്∙ ‘‘ഞാൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിയില്ല.
കുറച്ചു നേരത്തേക്ക്, ഞാൻ മരിക്കാൻ പോകുകയാണെന്ന് കരുതി. പക്ഷേ ഞാൻ കണ്ണു തുറന്നപ്പോഴാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്.
ഞാൻ സീറ്റ് ബെൽറ്റ് തുറന്ന് അവിടെ നിന്ന് ഇറങ്ങി. കൺമുന്നിൽ വച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ …’’ – വിമാനപകടത്തിന്റെ ജീവനോട
രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേഷിന്റെ വാക്കുകളാണിത്.
അവിശ്വസനീയം എന്ന് മാത്രമെ വിശ്വാസിന്റെ രക്ഷപ്പെടലിനെ വിവരിക്കാൻ സാധിക്കുകയുള്ളൂ.
അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട
40 കാരനായ ബ്രിട്ടീഷ്- ഇന്ത്യൻ വംശജനായ വിശ്വാസ് കുമാർ രമേഷ് താൻ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമായി ഓർക്കുന്നില്ലെന്നാണ് പറയുന്നത്. ‘‘എനിക്ക് അതിൽ നിന്ന് എങ്ങനെ ജീവനോടെ പുറത്തുവരാൻ കഴിഞ്ഞുവെന്ന് അറിയില്ല.
കുറച്ചു നേരത്തേക്ക്, ഞാൻ മരിക്കാൻ പോകുന്നു എന്ന് കരുതി.’’ – അദ്ദേഹം ദൂരദർശന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വിമാനത്തിൽ എമർജിൻസി വാതിലിനു സമീപത്തെ 11എ സീറ്റിൽ ആയിരുന്നു വിശ്വാസ് ഇരുന്നിരുന്നത്. വിമാനം ഇടിച്ചിറങ്ങിയതോടെ എമർജൻസി വാതിൽ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് നിഗമനം.‘‘ ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്ലോറിനടുത്താണ് ഞാൻ ഇറങ്ങിയത്.
അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. അങ്ങനെ ഞാൻ അവിടെനിന്ന് പുറത്തിറങ്ങി.
കെട്ടിടത്തിന്റെ മതിൽ എതിർവശത്തായിരുന്നു, ആർക്കും ആ വഴി പുറത്തുവരാൻ കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു.
എന്റെ കയ്യിൽ പൊള്ളലേറ്റു. എന്റെ കൺമുന്നിൽവച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ മരിച്ചത്.’’– വിശ്വാസ് പറഞ്ഞു.
‘‘ടേക്ക് ഓഫ് ചെയ്ത് ഒരു മിനിറ്റിനുശേഷം, വിമാനത്തിന് എന്തോ അപകടം പറ്റിയെന്ന് മനസിലായി. അപ്പോൾ തന്നെ പച്ചയും വെള്ളയും നിറത്തിലുള്ള ലൈറ്റുകൾ തെളിഞ്ഞു.
പൈലറ്റുമാർ വിമാനം ഉയർത്താൻ ശ്രമിച്ചു, പക്ഷേ അത് പൂർണ്ണ വേഗതയിൽ പോയി കെട്ടിടത്തിൽ ഇടിച്ചു.’’ – വിശ്വാസ് പറഞ്ഞു. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസ് കുമാറിനെ നേരിട്ടെത്തി സന്ദർശിക്കുകയും അപകടത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]