
വർഷങ്ങളായി ഇതേ പദവികളില്‍, പ്രധാനമന്ത്രിയുടെ വിശ്വസ്തർ ; ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനര്‍നിയമിച്ചു ; പ്രിൻസിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്ര തുടരും സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനര്‍നിയമിച്ച് കേന്ദ്രം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പികെ മിശ്രയെയും മന്ത്രിസഭാ നിയമന സമിതി പുനര്‍നിയമിച്ചു. ജൂണ്‍ 10 മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്ന കാലയളവിലോ അതല്ലെങ്കില്‍ ഇനിയൊരു ഉത്തരവ് വരുന്നത് വരെയോ ഇരുവരും തുടരും. ക്യാബിനറ്റ് മന്ത്രി പദവിയിലാണ് ഡോവലിന്റെയും പി കെ മിശ്രയുടെയും നിയമനം.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളായി അമിത് ഖാരെയുടെയും തരുണ്‍ കപൂറിന്റെയും നിയമനത്തിനും മന്ത്രിസഭയുടെ നിയമന കമ്മിറ്റി അംഗീകാരം നല്കി. സർക്കാർ സെക്രട്ടറിയുടെ റാങ്കിലും സ്കെയിലിലും രണ്ടുവർഷത്തേക്കാണ് നിയമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങളായി ഇതേ പദവികളില്‍ തുടരുന്ന ഡോവിലിലും മിശ്രയിലും ഉള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് ഇരുവരുടെയും പുനർനിയമനങ്ങള്‍ സൂചിപ്പിക്കുന്നത്. ഐബി മുൻ ഡയറക്ടറായ അജിത് ഡോവല്‍ പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ്.
2014 മുതല്‍ അദ്ദേഹം ദേശീയ സുരക്ഷാ അദ്ധ്യക്ഷ പദവിയില്‍ തുടരുന്നു. കേരള കേഡറിലെ 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഡോവല്‍, കീർത്തി ചക്ര സമ്മാനിക്കപ്പെട്ട
ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ്. തീവ്രവാദ വിരുദ്ധ, ഇന്റലിജൻസ് യൂണിറ്റുകള്‍ അടക്കം ദേശീയ സുരക്ഷയുടെ ചുമതലയുള്ള ഡോവല്‍ രാജ്യത്തെ ഏറ്റവും ശക്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ്.
2019 ല്‍ നൃപേന്ദ്ര മിശ്രയ്ക്ക് പകരമാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്ര ചുമതലയേറ്റത്. 1972 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്ര അതിനുമുമ്ബ് പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ഇംഗ്ലണ്ടിലെ സസക്സ് സർവകലാശാലയില്‍ നിന്ന് സാമ്ബത്തിക വികസന പഠനത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]