
കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്ക് എല്ലാ സഹായവും നൽകുമെന്ന് കുവൈത്ത് അറിയിച്ചു.
Read Also –
തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കുവൈത്ത് അമീർ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാനും അമീര്‍ നിർദ്ദേശം നൽകി. അതേസമയം മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക.12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും നോർക്കയ്ക്ക് വിവരം ലഭിച്ചതായി കെവി അബ്ദുൽഖാദർ അറിയിച്ചു. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.
വിവിധ സംഘടനകൾ ചേർന്ന് രക്ഷദൗത്യം ഏകോപിപ്പിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെവി അബ്ദുൽഖാദർ പറഞ്ഞു.
Last Updated Jun 13, 2024, 5:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]