
ദില്ലി: അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ജി 7 നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്. യോഗം നടക്കാനിരിക്കെ ഇറ്റലിയില്‍ ഖലിസ്ഥാൻ വാദികൾ ഗാന്ധി പ്രതിമ തകർത്ത സംഭവത്തില്‍ ഇറ്റാലിയൻ അധികൃതരുമായി ബന്ധപ്പെട്ടതായി വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേൽ പാലസ്തീൻ യുദ്ധം, യുക്രെയിൻ, എ ഐ തുടങ്ങിയ വിഷയങ്ങളാണ് ഇത്തവണ ഉച്ചകോടിയിലെത്തുക.
Last Updated Jun 13, 2024, 6:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]