
ദില്ലി: ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരണ്‍ മാജി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി കെ വി സിങ് ദേവും, പ്രവതി പരിദയും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തുടങ്ങിയവരും ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീൻ പട്നായിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
24 വർഷത്തെ ബിജെഡി ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഒഡീഷയില്‍ അധികാരം പിടിച്ചത്. നാല് തവണ എംഎൽഎ ആയ ഗോത്ര വിഭാഗം നേതാവാണ് മുഖ്യമന്ത്രിയായ മോഹൻ ചരണ്‍ മാജി. ആറ് തവണ എംഎല്‍എ ആയിരുന്ന ഉപമുഖ്യമന്ത്രി കെ വി സിങ് ദേവ് രാജ കുടുംബാഗം കൂടിയാണ്. ഒഡീഷയിലെ ആദ്യ വനിത ഉപമുഖ്യമന്ത്രിയാണ് പ്രവതി പരിദ.
Last Updated Jun 12, 2024, 6:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]