

ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് 65കാരന് ദാരുണാന്ത്യം ; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടയിലാണ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റത്
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റയാള്‍ മരിച്ചു. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. കൊല്ലം പാറപ്പള്ളി റോഡിലാണ് സംഭവം നടന്നത്. അടുത്ത വീട്ടിലെ പറമ്പിലെ ചക്ക പറിക്കുമ്പോഴായിരുന്നു സംഭവം.
ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചക്ക പറിക്കുമ്പോള്‍ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മൂന്ന് മണിയോട് കൂടിയാണ് സംഭവം നടന്നത്. അത് വഴി എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]