
ദില്ലി: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിൽ അവാമി ലീഗിനെ നടപടിക്രമങ്ങളില്ലാതെ നിരോധിച്ചത് ആശങ്കാജനകമായ സംഭവവികാസമാണ്. ജനാധിപത്യ രാജ്യമെന്ന നിലയിൽ, സ്വാതന്ത്ര്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിലും രാഷ്ട്രീയ ഇടങ്ങൾ ചുരുങ്ങുന്നതിലും ഇന്ത്യ സ്വാഭാവികമായും ആശങ്കാകുലരാണ്. ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പുകൾ എത്രയും വേഗം നടത്തുന്നതിനെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]