
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാന്റെ വടക്കൻ മേഖലയിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് വ്യാജ പ്രചാരണം. പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് ഈ പ്രചാരണം നടത്താൻ ഉപയോഗിക്കുന്നത്. എന്നാല്, എന്നാൽ ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് ഈ രേഖയിൽ പറയുന്നത്.
Nuclear radiation leak in pakistan by India strike to pakistan
— Ashutosh Sharma (@Ashutos45090878)
ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ കിരാന ഹിൽസിലെ ആണവ സംഭരണ കേന്ദ്രം ലക്ഷ്യമിട്ടിരുന്നോ എന്ന ചോദ്യത്തിന് എയർ മാർഷൽ എ കെ ഭാരതി മറുപടി നൽകി ഒരു ദിവസത്തിന് ശേഷമാണ് ഈ രേഖ പുറത്തുവന്നത്. കിരാന ഹിൽസിൽ ഒരു ആണവ കേന്ദ്രമുണ്ടെന്ന് അറിയില്ലായിരുന്നു. ഇന്ത്യ അവിടെ ആക്രമണം നടത്തിയിട്ടില്ലെന്ന് എ കെ ഭാരതി വ്യക്തമാക്കിയിരുന്നു.
| Delhi: When asked if India hit Kirana Hills, Air Marshal AK Bharti says, “Thank you for telling us that Kirana Hills houses some nuclear installation, we did not know about it. We have not hit Kirana Hills, whatever is there.”
— ANI (@ANI)
വ്യാജരേഖയിലെ അവകാശവാദങ്ങൾ
2025 മെയ് 13 എന്ന തീയതിയുള്ള ഈ രേഖയിൽ, മെയ് 11 ന് ’24:55 മണിക്ക്’ ഒരു റേഡിയേഷൻ സംഭവമുണ്ടായെന്ന് പറയുന്നു. പക്ഷേ ഇത് ഒരു അസാധ്യമായ സമയമാണ്. ‘റേഡിയോളജിക്കൽ സേഫ്റ്റി ബുള്ളറ്റിൻ’ എന്ന് ലേബൽ ചെയ്തിരിക്കുന്ന ഈ രേഖ, നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD) യുടേതാണെന്ന് അവകാശപ്പെടുന്നു. എന്നാൽ അത്തരമൊരു സ്ഥാപനം തന്നെ നിലവിലില്ല. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ ഇൻഡിയം-192 ചോർന്നതായി രേഖയിൽ പറയുന്നു. ഈ രേഖ ഒറ്റനോട്ടത്തിൽ ഔദ്യോഗികമായി തോന്നുമെങ്കിലും, സൂക്ഷ്മ പരിശോധനയിൽ നിരവധി പൊരുത്തക്കേടുകൾ കാണാം:
സമയ ഫോർമാറ്റ് പിശക്: ’24:55 മണിക്കൂർ’ എന്നത് ഒരു അസാധ്യമായ സമയമാണ്. 24-മണിക്കൂർ ക്ലോക്ക് 23:59 ന് അവസാനിക്കുന്നു.
ഭാഷാപിശകുകൾ: നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും കാണാം.
സ്ഥാപനപരമായ പൊരുത്തക്കേട്: റേഡിയോളജിക്കൽ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നത് പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (PNRA) അല്ലെങ്കിൽ പാകിസ്ഥാൻ ആറ്റോമിക് എനർജി കമ്മീഷൻ (PAEC) ആണ്. ‘നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD)’ എന്ന സ്ഥാപനം നിലവിലില്ല.
വർഗ്ഗീകരണത്തിലെ പൊരുത്തക്കേട്: രേഖ ‘രഹസ്യം’ എന്നും ‘ഉടൻ പുറത്തിറക്കുക’ എന്നും അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ഒരു വൈരുദ്ധ്യമാണ്.
ഔദ്യോഗിക സ്ഥിരീകരണമില്ല: IAEA, PNRA, PAEC അല്ലെങ്കിൽ പാകിസ്ഥാൻ സർക്കാർ എന്നിവയിൽ നിന്ന് ഇതുവരെ പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.
ഗ്രോക് ഫാക്ട് ചെക്ക്: ഈ രേഖ വ്യാജമാണെന്ന് ഗ്രോക് ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു.
പാകിസ്ഥാനിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല. ഈ വ്യാജ രേഖ ആശങ്കകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉണ്ടാകാൻ കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]