
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ നഴ്സസിന്റെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (INFOK) ‘ഫ്ലോറൻസ് ഫിയെസ്റ്റ 2025’ എന്ന പേരിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 9 വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ജലീബ് അൽ ശുവൈകിൽ വച്ച് സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷം മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇൻഫോക് സെക്രട്ടറി ജോബി ജോസഫ് സ്വാഗതം ആശംസിച്ച് തുടങ്ങിയ പൊതുസമ്മേളത്തിൽ ഡോക്ടർ മുസ്തഫാ അൽ മൊസാവി (ഹെഡ് ,കുവൈത്ത് ഓർഗൻ പ്രോക്യൂർമെന്റ്) മുഖ്യധിതിയായി പങ്കെടുത്തു. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഇൻഫോക്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കുവൈത്ത് നഴ്സിംഗ് സർവീസസ് ഡയറക്ടറെ പ്രതിനിധീകരിച്ച് ദലീല കരീം ഇന്ത്യൻ നഴ്സസിന്റെ പ്രവർത്തന മികവിനെ പ്രശംസിച്ച് സംസാരിച്ചു. അതോടൊപ്പം കുവൈറ്റ് നഴ്സിംഗ് ഡയറക്ടർ ഇമാൻ അൽ അവാധി വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഹംസ പയ്യന്നൂർ, മുഹമ്മദ് ഷാ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കുവൈത്തിലെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
ദീർഘകാലം കുവൈത്തിൽ സേവാമാനുഷ്ഠിച്ച സീനിയർ നഴ്സസിനെ നൈറ്റിംഗ്ഗേൽ അവാർഡ് നൽകി ആദരിച്ചു. അംഗങ്ങളുടെ കുട്ടികളിൽ മികച്ച മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് ഇൻഫോക് മെറിറ്റോറിയസ് അവാർഡ് നൽകി ആദരിച്ചു. 2024 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകർക്ക് ബെസ്റ്റ് ഇൻഫോക്കിയൻ അവാർഡ് നൽകി ആദരിച്ചു. ഇൻഫോക്കി-ന്റെ വാർഷിക മാഗസിൻ- മിറർ 2025 നഴ്സസ് ദിനാഘോഷച്ചടങ്ങിൽ വച്ച് റിലീസ് ചെയ്തു. പ്രോഗ്രാം കൺവീനർ അംബിക ഗോപൻ നന്ദി പ്രകാശനം നടത്തി. വെള്ളിയാഴ്ച രാവിലെ പോസ്റ്റർ മത്സരവും ആർട്ടിക്കിൾ പ്രസന്റേഷൻ മത്സരവും സംഘടിപ്പിച്ചു.വിജയികൾ ഫ്ലോറൻസ് ഫിയസ്റ്റ വേദിയിൽ വച്ച് സമ്മാനങ്ങൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]