
തിരുവനന്തപുരം: മാതൃത്വത്തെ സന്തോഷകരമായ രീതിയിൽ പരിപാലിക്കാം. മാതൃത്വമെന്ന പകരംവെയ്ക്കാനാകാത്ത സൗന്ദര്യത്തെ ആദരിക്കാം. അമ്മയാകാനൊരുങ്ങുന്ന സുന്ദരിമാർ തിരുവനന്തപുരം ലുലു മാളിലെ ഫാഷൻ റാംപിൽ ചുവടുവെച്ച് നൽകിയ സന്ദേശം അതായിരുന്നു. ”മോംസൂൺ” എന്ന് പേരിട്ട പരിപാടിയിൽ റാംപിലൂടെ നടന്ന് ഗർഭധാരണത്തിന്റെ സന്തോഷം ഓരോരുത്തരും ആഘോഷിച്ചു.
രണ്ട് റൗണ്ടുകളിലായി പരമ്പരാഗത വേഷത്തിലും പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചും ഗർഭിണികളായ പന്ത്രണ്ട് പേരാണ് ഫാഷൻ ഷോയിൽ അണിനിരന്നത്. ഗർഭിണികളുടെ മനസ്സും ശരീരവും ആത്മാവും പരിപോഷിപ്പിച്ച് അവർക്ക് സന്തോഷവും ആരോഗ്യവും നൽകുക എന്ന ലക്ഷ്യത്തോടെ കിംസ് ഹെൽത്തുമായി സഹകരിച്ചാണ് ലുലു മാൾ ഫാഷൻ ഷോ സംഘടിപ്പിച്ചത്. മാതൃദിനത്തിൽ ഗർഭധാരണത്തിൻ്റെ സൗന്ദര്യവും സന്തോഷവും റാംപിൽ ആഘോഷിക്കാൻ കഴിഞ്ഞതിൻ്റെ ത്രില്ലിലായിരുന്നു എല്ലാവരും. zപരിപാടിയിൽ മക്കളുമായി അമ്മമാർ റാംപിലെത്തിയതും കൗതുകമായി.
Last Updated May 12, 2024, 6:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]