
കൊച്ചി: ഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിലും ഫീഡർ സർവ്വീസുകളിലെ യാത്രാനുഭവം വർധിപ്പിക്കുന്നതിലും മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകൾ. കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷ യാത്രക്കായുള്ള നിരക്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വിവിധ യുപിഐ ആപ്പുകൾ വഴി സ്വീകരിക്കും.
കൊച്ചി വൺ കാർഡ് ഉപയോഗിച്ചും ഫീഡർ ഓട്ടോയുടെ പണമടക്കാം. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജീകരിക്കുന്നത്. ഫീഡർ ഓട്ടോയുടെ പെയ്മെന്റുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, യുപിഐ വഴി സാധ്യമാകുന്ന സേവനത്തിന് മെയ് 13ന് തുടക്കം കുറിക്കും. നാളെ 3 മണിക്ക് പത്തടിപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വെച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ് പദ്ധതിക്ക് തുടക്കം കുറിക്കുക.
യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ രസീതുകൾ ഫീഡർ ഓട്ടോ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവഴി നിരക്കിലുൾപ്പെടെ സുതാര്യത ഉറപ്പാക്കുവാൻ സാധിക്കും. ഫീഡർ ഓട്ടോകളിലെ പെയ്മെന്റ് 100 ശതമാനം ഡിജിറ്റലാക്കുവാനും ഇത് ഉപകരിക്കും. എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, OneDi സ്മാർട്ട് മൊബിലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Last Updated May 12, 2024, 4:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]