

സ്ത്രീ വിരുദ്ധ പരാമർശം; ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം ; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടക വസ്തു എറിഞ്ഞു
സ്വന്തം ലേഖകൻ
കോഴിക്കോട്: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്ഫോടക വസ്തു എറിഞ്ഞു. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം.
വൈകിട്ട് മുതല്‍ ഒരു സംഘം വീടിന്റെ സമീപ പ്രദേശത്ത് റോന്തു ചുറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ഹരിഹരന് വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലില്‍ തട്ടിപൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങള്‍ ഇതേ സംഘം എത്തി വാരിക്കൊണ്ട് പോയതായും ഹരിഹരന് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുതിർന്ന സിപിഎം നേതാവ് കെ.കെ.ശൈലജയ്ക്ക് എതിരെ ഹരിഹരൻ നടത്തിയ പരാമർശം വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു.
സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നല്‍കിയിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആണ് പരാതി നല്‍കിയത്. ജനാധിപത്യ മഹിളാ അസോസിയേഷന് വടകര പൊലീസിലും പരാതി നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]