

കോട്ടയം നഗരസഭ കുപ്പിച്ചില്ല് മാലിന്യങ്ങള്‍ ശേഖരിക്കുന്നു ; 14, 15 തീയതികളില്‍ നഗരപരിധിയില്‍ നാലിടത്ത് നഗരസഭ സൗകര്യമൊരുക്കും
കോട്ടയം: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കോട്ടയം നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കുപ്പിച്ചില്ല് മാലിന്യം ശേഖരിക്കുന്നു. 14, 15 തീയതികളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വരെ വിവധ കേന്ദ്രങ്ങളിലായി കുപ്പിച്ചില്ല് ശേഖരണം നടത്തും.
കോടിമത പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രം, നാട്ടകം നഗരസഭാ സോണല്‍ ഓഫീസ് പരിസരം, തിരുവാതുക്കല്‍ നഗരസഭാ സോണല്‍ ഓഫീസ് പരിസരം, കുമാരനല്ലൂര്‍ നഗരസഭാ സോണല്‍ ഓഫീസ് പരിസരം എന്നിവടങ്ങളിലാണ് കുപ്പിച്ചില്ല് ശേഖരിക്കാനുള്ള സൗകര്യം ഒരുക്കുക.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കുപ്പിച്ചില്ല് മാലിന്യങ്ങള്‍ സുരക്ഷിതമായി ചാക്കില്‍ക്കെട്ടി ബന്ധപ്പെട്ട ശേഖരണ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം 1.5 ലക്ഷം കിലോ കുപ്പിച്ചില്ലാണു ജല്ലയില് നിന്നു ശേഖരിച്ച് കയറ്റി അയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |