
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നലെ മുതല്‍ തന്നെ സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴ ലഭിച്ചിരുന്നു. ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉച്ച തിരിഞ്ഞാണ് മഴ മുന്നറിയിപ്പില്‍ മാറ്റം വന്നത്. തെക്കൻ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മധ്യകേരളത്തില്‍ എറണാകുളം ജില്ലയിലും വടക്കൻ കേരളത്തില്‍ വയനാട്, കണ്ണൂർ ജില്ലകളിലും ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെല്ലാം തന്നെ ഉച്ചയ്ക്ക് ശേഷം കനത്ത മഴ ലഭിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നഗരത്തിലും മലയോര മേഖലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. നെയ്യാറ്റിൻകര, കാരക്കോണം, വെള്ളറട ഭാഗങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. അടുത്ത ദിവസങ്ങളിലും വ്യാപകമായി സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നാളെ (13-05-24) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 12, 2024, 5:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]