തിരുവനന്തപുരം: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്. സിറോ മലബാർ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച.
തെറ്റിധാരണകൾ ഒന്നുമില്ലെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചു എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഷോൺ ജോർജിൻ്റെ പ്രതികരണം. എഫ്സിആർഎയുമായി ബന്ധപ്പെട്ട
ആകുലത ചർച്ചയായെന്നും കിരൺ റിജിജുവുമായുള്ള ക്രൈസ്തവ സംഘടനകളുമായുള്ള ചർച്ചയിൽ സിറോ മലബർ സഭയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകുമെന്നും ഷോൺ ജോർജ് അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷോൺ ജോർജ് സിറോ മലബാർ സഭ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെ കണ്ടത്.
45 മിനിറ്റ് നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പാലായിലെയും പൂഞ്ഞാറിലേയും ബിജെപി സ്ഥാനാർത്ഥികളായ ഷോൺ ജോർജും പി സി ജോർജും സഭ നേതൃത്വത്തിനെതിരെയും മുഖപത്രമായ ദീപികയ്ക്ക് എതിരെയും വിമർശനങ്ങൾ ഉന്നയിച്ചത്.
ഇരുവരും നടത്തിയ പ്രസ്താവനകളിൽ കടുത്ത അതൃപ്തിയാണ് സഭയ്ക്കുള്ളത്. വിവിധ രൂപതതലങ്ങളിൽ ബിജെപിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

