
ബെവ്കോ ഔട്ട്ലെറ്റിനു മുന്നിൽ പത്തുവയസുകാരിയെ വരി നിർത്തി ബന്ധു; ചോദ്യം ചെയ്ത് നാട്ടുകാർ, അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട്∙ പട്ടാമ്പി – തൃത്താല റോഡിലെ കരിമ്പനക്കടവ് ഔട്ട്ലെറ്റിൽ പെൺകുട്ടിയെ ബന്ധു വരിനിർത്തിയതായി ആരോപണം. പത്തുവയസു തോന്നിപ്പിക്കുന്ന പെൺകുട്ടിയെയാണ് ബന്ധു വരിനിർത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വിഷുവിന്റെ തലേ ദിവസമായതിനാൽ മദ്യം വാങ്ങിക്കാൻ വലിയ തിരക്കുണ്ടായിരുന്നു. ഈ സമയത്താണ് കുട്ടിയുമായി ബന്ധു ബെവ്കോ ഔട്ട്ലെറ്റിൽ എത്തുന്നത്. ക്യൂവിൽ നിൽക്കുന്നവർ ഇതു ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയെ വരിയിൽനിന്നു മാറ്റിനിർത്താൻ ബന്ധു തയ്യാറായില്ലെന്നും ആരോപണമുണ്ട്. മദ്യം വാങ്ങാനെത്തിയവർ പകർത്തിയ വിഡിയോ കേന്ദ്രീകരിച്ച് തൃത്താല അന്വേഷണം ആരംഭിച്ചു.