
വീടുകളിൽ പാചകം ചെയ്യാൻ സാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് വിനാഗിരി. പാചകം ചെയ്യാൻ മാത്രമല്ല വീട് വൃത്തിയാക്കാനും വിനാഗിരിക്ക് സാധിക്കും. കാരണം വിനാഗിരിയിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വൃത്തിയാക്കൽ ജോലി എളുപ്പമാക്കുകയും നന്നായി വൃത്തിയാക്കുകയും ചെയ്യുന്നു. എന്നാൽ പാചകം ചെയ്യാനും വൃത്തിയാക്കാനും മാത്രമല്ല തലമുടിയുടെ തിളക്കം കൂട്ടാനും, തൊണ്ട വേദന കുറയ്ക്കാനും തുടങ്ങി പലതരം ആവശ്യങ്ങൾക്കും വിനാഗിരി ഉപയോഗിക്കാറുണ്ട്. വിനാഗിരിക്കൊണ്ടുള്ള ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
അടുക്കള വൃത്തിയാക്കാൻ
പ്രകൃതിദത്തമായി അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് വിനാഗിരി. വിനാഗിരിയിൽ കുറച്ച് വെള്ളം ചേർത്തതിന് ശേഷം ഗ്യാസ് സ്റ്റൗ, കിച്ചൻ കൗണ്ടർടോപ് എന്നിവ വൃത്തിയാക്കാൻ ഉപയോഗിക്കാം.
കറപിടിച്ച പാത്രങ്ങൾ
അടുക്കളയിൽ കറപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാനും വിനാഗിരി മതി. വിനാഗിരിയുടെ കൂടെ കുറച്ച് ബേക്കിംഗ് സോഡ ചേർത്തതിന് ശേഷം കറപിടിച്ച പാത്രത്തിൽ തേച്ചുപിടിപ്പിക്കാം. 10 മിനിട്ടോളം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.
പച്ചക്കറിയും പഴവർഗ്ഗങ്ങളും കഴുകാം
വിനാഗിരിയിൽ വെള്ളം ചേർത്ത് പച്ചക്കറിയും പഴവർഗ്ഗങ്ങളും കഴുകി വൃത്തിയാക്കാൻ സാധിക്കും. ഇത് പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെയും അണുക്കളെയും നശിപ്പിക്കുന്നു.
വസ്ത്രങ്ങളിലെ കറ കളയാം
വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കടുത്ത കറകളെ കളയാൻ വിനാഗിരിക്ക് സാധിക്കും. ഒരു ബക്കറ്റ് വെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം അതിലേക്ക് കഴുകാനുള്ള വസ്ത്രം മുക്കിവയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം വസ്ത്രം നന്നായി കഴുകിയെടുക്കാവുന്നതാണ്.
ബാത്റൂം വൃത്തിയാക്കാം
ബാത്റൂം കഴുകാൻ മറ്റൊന്നിന്റെയും ആവശ്യമില്ല വിനാഗിരി മാത്രം മതി. ടോയ്ലറ്റ് സീറ്റ്, ടൈൽ, സിങ്ക് എന്നിവ വൃത്തിയാക്കി അണുക്കളെയും ദുർഗന്ധത്തെയും അകറ്റുന്നു.
അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ അടഞ്ഞുപോയോ? എങ്കിൽ ഉടനെ വൃത്തിയാക്കിക്കോളൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]