
കണ്ണൂര്‍: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് മൂന്ന് വട്ടം കല്ലേറുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കല്ലെറിഞ്ഞ ഏഴോം സ്വദേശി എം രൂപേഷിനെ കണ്ണൂർ ആർപിഎഫ് പിടികൂടി. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറുണ്ടായിരുന്നു. കല്ലേറിയിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വെച്ച് കല്ലേറുണ്ടായത്. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]