
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഈശ്വരാധീനം ഉള്ള കാലമാണ്. ഔദ്യോഗിക രംഗം സമാധാനപരമാകും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2)
അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷി ക്കാം. സാമ്പത്തികനില പുരോഗമിക്കും. ഔദ്യോഗിക യാത്ര ആവശ്യമായി വരും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴിൽ ഭാരം വർദ്ധിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം മനക്ലേശത്തിന് കാരണമാകും.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
വിദേശത്തു നിന്ന് സന്തോഷകരമായ ഒരു വാർത്ത പ്രതീക്ഷിക്കാം. പുതിയ വീട് വാങ്ങാൻ കഴിയും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ച ഉണ്ടാവും. ആരോഗ്യം തൃപ്തികരമാണ്. ഉല്ലാസ യാത്ര ചെയ്യും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വരുമാനം വർദ്ധിക്കും. ഔദ്യോഗിക രംഗത്ത് അസ്വസ്ഥതകൾ ഉണ്ടാകാം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും
തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക.യാത്ര കൊണ്ട് നേട്ടമുണ്ടാകും .ഗുണദോഷ സമ്മിശ്രമായ കാലമാണ്.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദീർഘ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും .പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും
ധനു:-(മൂലം, പൂരാടം ,ഉത്രാടം1/4)
പല കാര്യങ്ങളും പ്രതികൂലം ആയി തീരുന്നതാണ് .സാമ്പത്തിക ഞെരുക്കത്തി നും സാധ്യതയുണ്ട്.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2)
വരുമാനം വർദ്ധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പൊതുവേ ദൈവാധീനം ഉള്ള കാലമാണ്.
കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)
പൊതുവേ തൃപ്തികരമായ കാലമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. ആഗ്രഹിച്ച വാഹനം വാങ്ങും.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
സാമ്പത്തിക ബാധ്യത പരിഹരിക്കാൻ കഴിയും. പുതിയ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും. യാത്ര ഗുണകരമാകും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]