
പത്തനംതിട്ട: അടിമുടി വ്യാജനെ ഓടിച്ചിട്ട് പിടിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച്. ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ച് ഹൈക്കോടതിയെ വരെ കബളിപ്പിച്ച കുമ്പഴ സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഒടുവിൽ ഒരു നാലുനില കെട്ടിടത്തിന്റെ ശുചിമുറിയിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.
ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഈ വ്യാജൻ സഞ്ചരിച്ചത്. വിവാഹ സർട്ടിഫിക്കറ്റ്, വിൽപത്രം, തിരിച്ചറിയിൽ കാർഡ്, സീലുകൾ, കോടതി വിധി തുടങ്ങി എല്ലാം വ്യാജമായി ഉണ്ടാക്കി. അത് ഹൈക്കോടതിയിൽ നൽകി. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥന്റെ വ്യാജ മേൽവിലാസവും കോടതിയിൽ നൽകി.
പക്ഷെ ഇതെല്ലാം പിന്നീട് കോടതി കണ്ടെത്തി. പിന്നാലെ 2022ൽ പത്തനംതിട്ട പൊലീസ് കേസെടുത്തു. മുൻകൂർ ജാമ്യാപേക്ഷയെല്ലാം തള്ളിയതോടെ ഷംനാദ് ഒളിവിലായിരുന്നു. കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പക്ഷേ പ്രതിക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ രാത്രി വീടു വളഞ്ഞതോടെ ഇയാൾ ഇറങ്ങി ഓടി. അങ്ങനെ കുമ്പഴയിലെ നാലുനില കെട്ടിടത്തിന്റെ ശുചിമുറിയിൽ കയറി ഒളിച്ചതിന് പിന്നാലെ അവിടെ നിന്ന് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]