
തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർഥിയുമായ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. പ്രചാരണ സമയം സംബന്ധിച്ച ചട്ടം ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. രാത്രി 10മണിക്ക് ശേഷവും പ്രചാരണം നടത്തിയതിനാണ് കേസ്.
സമയ പരിധി അവസാനിച്ച ശേഷമുള്ള പ്രചാരണം ബിജെപി, ഇന്ത്യാ മുന്നണി പ്രവർത്തകർ തമ്മിൽ കയ്യേറ്റമുണ്ടാകാൻ കാരണമായിരുന്നു. കയ്യേറ്റത്തിൽ ഇന്ത്യാ മുന്നണി പ്രവർത്തകൻ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. ഇതിനെ പിന്നാലെയാണ് ഇന്ത്യാ മുന്നണി അണ്ണാമലൈയ്ക്ക് എതിരെ പരാതി നൽകിയത്.
Read Also:
എന്നാൽ 10 മണിക്ക് ശേഷം വോട്ട് ചോദിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നാണ് അണ്ണാമലൈ പ്രതികരിക്കുന്നത്. ബിജെപി കോയമ്പത്തൂർ പ്രസിഡന്റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആവാരം പാളയത്ത് വച്ച് നടന്ന പ്രചാരണത്തിനെതിരെയാണ് പരാതി ലഭിച്ചത്.
Story Highlights : K Annamalai Case for campaigning after 10 pm
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]