
അടിസ്ഥാന വികസനത്തിലൂന്നിയാണ് തൃശൂരിലെ സ്ഥാനാർഥികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണം. ജനങ്ങളുടെ ആവശ്യം അറിഞ്ഞാകും വികസനമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു.
കാർഷിക മേഖലയുടെ വികസനത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെയും ശ്രദ്ധ. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് വികസനം നടപ്പാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂരം എല്ലാവർക്കും കാണാൻ ആകും വിധം ഗ്യാലറി നിർമ്മിക്കും. ഗ്യാലറി മോഡിലുളള അപ്പർ ടെറസ് ഉണ്ടാക്കും.
ആശയമല്ല, വാഗ്ദാനമല്ല പ്രവർത്തനമാണ് ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു. Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ? കാർഷിക മേഖലയിൽ കേന്ദ്രത്തിന്റെ സഹായം വേണം.
അതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് കെ മുരളീധരൻ പറഞ്ഞു. മലയോര തീര പ്രദേശ വിഷയങ്ങളുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ ചെയ്യുമെന്ന് വി എസ് സുനിൽകുമാർ പറഞ്ഞു. Story Highlights : Suresh Gopi About Thrissur Pooram Gallery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]