
ഇന്ത്യന്‍ സിനിമയിലെ പ്രധാന ഇന്ഡസ്ട്രികളിലൊക്കെയും സിനിമകളില്‍ മറുഭാഷാ അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നത് ഇന്ന് സാധാരണയാണ്. എന്നാല്‍ ഈ ട്രെന്‍ഡ് പുതിയതല്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ അതത് ഭാഷകളിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ മറുഭാഷാ അഭിനേതാക്കള്‍ കൈയടി വാങ്ങിയിട്ടുണ്ട്. അത്തരത്തില്‍ സംഭവിക്കേണ്ടിയിരുന്ന കൗതുകമുണര്‍ത്തുന്ന ഒരു കോമ്പിനേഷനെക്കുറിച്ച് സംവിധായകന് പറഞ്ഞ വാക്കുകള്‍ അടുത്തിടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇപ്പോള്‍ നടനായും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പ്രശസ്ത തമിഴ് സംവിധായകന് ഗൗതം മേനോന് ആണ് തന്റെ വാരണം ആയിരം എന്ന ഹിറ്റ് ചിത്രത്തിലേക്ക് ആദ്യം ആലോചിച്ചിരുന്ന ചില താരങ്ങളെക്കുറിച്ച് അടുത്തിടെയുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഒരു ഗൗതം വസുദേവ് മേനോന് ചിത്രത്തിന്റെ എല്ലാ ഘടകങ്ങളും ചേര്‍ന്ന ആക്ഷന്‍ ഡ്രാമ ചിത്രം 2008 ലാണ് തിയറ്ററുകളില്‍ എത്തിയത്. സൂര്യ അച്ഛനും മകനുമായി ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ സമീര റെഡ്ഡി, രമ്യ, സിമ്രാന് തുടങ്ങിയവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സൂര്യ ഇരട്ട വേഷങ്ങളില്‍ എത്തുന്നത് ആദ്യം തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്ന് ഗൗതം മേനോന് പറഞ്ഞിരുന്നു. അച്ഛന് വേഷത്തിലേക്ക് രണ്ട് പ്രമുഖ താരങ്ങളെയാണ് അദ്ദേഹം മനസില്‍ ആലോചിച്ചിരുന്നത്. മോഹന്‍ലാല്‍ അല്ലെങ്കില്‍ നാന പടേക്കര്‍. സമീര റെഡ്ഡി അവതരിപ്പിച്ചിരുന്ന മേഘ്ന എന്ന കഥാപാത്രമായി ദീപിക പദുകോണിനെ അഭിനയിപ്പിക്കാനും ഗൗതം മേനോന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദീപികയുടെ ഡേറ്റ് പ്രശ്നം മൂലം ഇത് സാധിച്ചില്ല. ഓം ശാന്തി ഓം എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ഈ സമയത്ത് ദീപിക. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായ വാരണം ആയിരം റിലീസ് സമയത്ത് സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ആയിരുന്നു.
Last Updated Apr 13, 2024, 4:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]