
വിഷു ദിനത്തില്‍ സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വലിയ നിരയുമായി ഏഷ്യാനെറ്റ്. വിഷു ദിനമായ ഏപ്രിൽ 14 ന് രാവിലെ 8.30 ന് കാണിപ്പയ്യൂര്‍ നാരായണൻ നമ്പുതിരി അവതരിപ്പിക്കുന്ന വിഷു ഫലങ്ങൾ സംപ്രേഷണം ചെയ്യുന്നു. തുടർന്ന്, രാവിലെ 10.30 ന്, സ്റ്റാർ സിംഗേഴ്സും വിധികർത്താക്കളായ കെ എസ് ചിത്രയും സിത്താരയും പങ്കെടുക്കുന്ന വിഷുകൈനീട്ടം എന്ന പ്രത്യേക പരിപാടി. ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്മാനുമായുള്ള പ്രത്യേക അഭിമുഖം ഉച്ചയ്ക്ക് 12 മണിക്കും മുതിർന്ന സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയെയും സീരിയലുകളിലെ ജനപ്രിയ കലാകാരന്മാരെയും ഒരുമിപ്പിക്കുന്ന വിഷു താരമേളം 12.30 നും സംപ്രേഷണം ചെയ്യുന്നു.
മമ്മൂട്ടി, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് എന്നിവർ അഭിനയിച്ച സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ കണ്ണൂർ സ്ക്വാഡ് ഉച്ചയ്ക്ക് 2 നും തുടർന്ന് 5.30 ന് മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം നേരിന്റെ ടെലിവിഷന്‍ പ്രീമിയറും. മോഹൻലാൽ, അനശ്വര രാജൻ, സിദ്ദിഖ്, പ്രിയാമണി, ജഗദീഷ് എന്നിവരുൾപ്പെടെയുള്ള മികച്ച താരനിരയാണ് നേരിൽ ഉള്ളത്. വിഷു ആഘോഷങ്ങൾക്ക് ആവേശവും നാടകീയതയും പകർന്ന് രാത്രി 9 മണിക്ക് ബിഗ് ബോസിന്റെ പ്രത്യേക എപ്പിസോഡും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]