

ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാം ; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധന് 22 വർഷം കഠിന തടവും പിഴയും
സ്വന്തം ലേഖകൻ
തൃശൂർ: ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധന് 22 വർഷം കഠിന തടവും പിഴയും. പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വിട്ടിൽ സന്തോഷ് സ്വാമി എന്ന സന്തോഷ് കേശവനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഒരു വീട്ടമ്മയുടെ ദുരവസ്ഥയും അസ്ഥവിശ്വാസവും മുതലെടുത്ത് നിരന്തര ലൈംഗിക പീഡനം നടത്തിയ കേസിലാണ് 34 കാരനായ വ്യാജ സിദ്ധനെ കോടതി ശിക്ഷിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭർത്താവിന്റെ മദ്യപാനം നിർത്താനായാണ് വീട്ടമ്മയ്ക്ക് പ്രതി ചില പൂജകൾ നിർദ്ദേശിച്ചത്. പൂജയ്ക്കും പ്രാർത്ഥനയ്ക്കുമായെന്ന് പറഞ്ഞ് യുവതിയെ പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ നിന്ന് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ യുവതിയെ സന്തോഷ് സ്വാമി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തി പീഡനം വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു.
വീട്ടമ്മയുടെ ദുരവസ്ഥ മുതലെടുത്ത് പിന്നിട് തൃശ്ശൂർ മെഡിക്കൽ കോളേജ്ജിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയും പീഡിപ്പിച്ചു. 18 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കുന്നംകുളം പോക്സോ കോടതി 22 വർഷം കഠിന തടവിനും 1.10000 രൂപ പിഴയടക്കാനുമാണ് വിധിച്ചത്. ഈ പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]