

കർഷകർ പാളത്തൊപ്പി അണിയിച്ച യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനെ സ്വീകരിച്ചു
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിലേക്കു അടുക്കുമ്പോൾ പിറവം മണ്ഡലത്തില്‍ പര്യടനം നടത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്. സ്ഥാനാര്‍ഥിയെ കര്‍ഷകര്‍ പാളതൊപ്പി അണിയിച്ചു സ്വീകരിച്ചു. കർഷകരുടെ പ്രേശ്നങ്ങൾ കേൾക്കുകയും അതിൽ കൃത്യമായ ഇടപെടലുകൾ നടത്തുമെന്നും ഉറപ്പു നൽകിയാണ് സ്ഥാനാർഥി വോട്ടു അഭ്യര്‍ഥിക്കുന്നത്.
കടന്നുപോയ വഴിത്താരകളിലെല്ലാം പടക്കം പൊട്ടിച്ചും ഹാരാര്‍പ്പണം നടത്തിയും നാട്ടുകാര്‍ പര്യടനം ഉത്സവമാക്കി മാറ്റി.പഞ്ചായത്ത് കവലയില്‍ നിന്നാരംഭിച്ചു കാരൂര്‍കാവ് ,നെച്ചൂര്‍ കടവ്, മണീട് ഗാന്ധി സ്ക്വയര്‍ , ചീരക്കാട്ടു പാറ , ശ്രാപ്പിള്ളി, വെട്ടിത്തറ പച്ചേലി, കൊച്ചു പള്ളി താഴം, രാമമംഗലം പഞ്ചായത്തിലെ രാമമംഗലം കടവ്, കിഴുമുറി പള്ളിത്താഴം, മാമലശേരി കാവുങ്കട, അന്തിയാലുങ്കല്, കോട്ടപ്പുറം, ആശുപത്രിപ്പടി, ശിവലി , ഉന്നേക്കാടില് സമാപിച്ചു.തുടര്‍ന്നു പാമ്പാക്കുട പഞ്ചായത്തിലേക്ക് കടന്ന പര്യടനം നെയ്ത്തുശാലപ്പടി, വടക്കന്‍ പിറമാടം, തെക്കന്‍ പിറമാടം, പാമ്പാക്കുട ടൗണ്‍ , അഞ്ചല്‍പ്പെട്ടി , ഓണക്കൂര്‍ പള്ളിപ്പടി,പെരിയപ്പുറത്ത് സമാപിച്ചു.
ഉച്ചയ്ക്കു ശേഷം ഇലഞ്ഞി പഞ്ചായത്തിലെയും പിറവം നഗരസഭയിലെയും വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി.മണീട് പഞ്ചായത്തിലെ പാമ്പ്ര രക്തസാക്ഷി മണ്ഡപത്തിനു സമീപം നടന്ന ചടങ്ങ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |