
ദില്ലി: അനിൽ ആൻ്റണി സൂപ്പർ ദല്ലാളാണെന്ന് ടിജി നന്ദകുമാര്‍ ദില്ലിയിൽ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. ചൊവ്വാഴ്ച മുതൽ താൻ ഉന്നയിച്ച ആരോപണങ്ങൾ സ്ഥാപിക്കാൻ തെളിവുകൾ പുറത്ത് വിടും. അനിൽ ആൻ്റണി കള്ള ഒപ്പിട്ട് അനിൽ അംബാനിയുടെ പേരിൽ സിബിഐ ഡയറക്ടറുടെ വീട്ടിൽ കയറിയിരുന്നെന്നും നീര റാഡീയ ടേപ്പിൽ ഇതിന് തെളിവുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അനിൽ ആന്റണിക്കെതിരെ ആരോപണം ഉന്നയിച്ചത് അനിൽ സംശുദ്ധൻ അല്ലെന്ന് പറയാനാണെന്ന് അദ്ദേഹം പറഞ്ു. ദില്ലി സാഗർ രത്ന ഹോട്ടലിൽ വച്ചാണ് തന്റെ കൈയ്യിൽ നിന്ന് അനിൽ ആന്റണി പണം വാങ്ങിയത്. കറുത്ത ഹോണ്ട സിറ്റി കാറിൽ ആണ് അനിൽ വന്നത്. പിജെ കുര്യൻ ഇടപാട് സമ്മതിച്ചിരുന്നു. സിബിഐ ഡയറക്ടറുടെ വീട്ടിൽ അനിൽ പോയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയാണ് അനിലിന് പണം നൽകിയത്. എലിസബത്ത് ആന്റണിക്ക് ഇതിൽ പങ്കില്ല. എന്നാൽ എലിസബത്ത് ആന്റണിയാണ് അനിലിന്റെ പ്രോത്സാഹനം. എകെ ആന്റണിക്കും വിഷയം അറിയാവുന്നതാണ്. എകെ ആന്റണിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ഇതൊക്കെ നടന്നത്. അനിൽ ആന്റണിയെ ബന്ധപ്പെട്ട് പണം കൊടുത്ത, എന്നിട്ടും കാര്യം നടക്കാതെ പോയവര്‍ ഇനി പിന്നാലെ പുറത്ത് വരും.
കെ സുരേന്ദ്രൻ കാട്ടുകള്ളന്മാരുടെ കണക്കെഴുത്തുകാരൻ ആയിരുന്നുവെന്നും ടിജി നന്ദകുമാര്‍ പറഞ്ഞു. പ്രകാശ് ജാവ്ദേക്കർ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെയും സമീപിച്ചു. ശോഭ സുരേന്ദ്രൻ വഴിയാണ് ജാവദേക്കർ കുഞ്ഞാലിക്കുട്ടിയെ സമീപിച്ചത്. കെപിസിസി പ്രസിഡൻ്റ് ആകുന്നതിന് മുൻപ് കെ സുധാകരനെയും സമീപിച്ചിരുന്നു. സിപിഎമ്മിൽ ഉള്ളവരെ താൻ വഴി സമീപിക്കാൻ ആവശ്യപെട്ടു. അനാഥത്വത്തിലേക്ക് ആരും പോകില്ലെന്ന് മറുപടി നൽകി. അനിൽ ആൻ്റണി ഉൾപ്പടെ 20 എൻഡിഎ സ്ഥാനാർഥികളും മൂന്നാമതാകും. ബിജെപി സ്ഥാനാർഥി ആയ ടെറർ നേതാവ് ഇപ്പോഴും 10 ലക്ഷം തന്നിട്ടില്ല. അവർ പോണ്ടിച്ചേരി ഗവർണർ ആവാൻ ശ്രമിച്ചു 1 കോടി കളഞ്ഞു. അതെവിടെ പോയി എന്ന് എനിക്കറിയാം.
Last Updated Apr 12, 2024, 7:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]