
ക്വാലാലംപുർ: തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മലേഷ്യൻ സുന്ദരിക്ക് നഷ്ടമായത് സൗന്ദര്യ പട്ടം. വിരു നികാഹ് ടെറിൻസിപ്പ് 2023ലാണ് ഉന്ദുക് നഗഡൗ ജോഹോർ കിരീടം നേടിയത്. എന്നാല്‍, തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ ചെറിയ വസ്ത്രം ധരിച്ച് പുരുഷന്മാര്ക്കൊപ്പം നൃത്തം ചെയ്യുന്ന വിരുവിന്റെ വീഡിയോ അടുത്തുടെ വൈറലാവുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു. കഡാസൻഡുസുൻ കൾച്ചറൽ അസോസിയേഷൻ (കെഡിസിഎ) പ്രസിഡന്റ് ടാൻ ശ്രീ ജോസഫ് പൈറിൻ കിറ്റിംഗൻ ഇതോടെ കിരീടം റദ്ദ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ വിരു തന്റെ ടൈറ്റിൽ തിരികെ നൽകുകയായിരുന്നു. വിരു ഒരു സാധാരണക്കാരി ആയിരുന്നെങ്കിൽ ഇതൊന്നും പ്രശ്നമാകുമായിരുന്നില്ല എന്നാണ് കിറ്റിംഗൻ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.
പല തരത്തിലുള്ള പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ വന്നിരുന്നു. ചിലര്‍ പരാതിപ്പെടുകയും ചെയ്തു. അനാവശ്യ ശ്രദ്ധ ഈ വിഷയത്തിലുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബഹുമാനത്തോടെയും വിനയത്തോടെയും ടൈറ്റിൽ തിരികെ നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ടെറിൻസിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ പറഞ്ഞു. തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഈ വിഷയത്തിൽ ഉൾപ്പെടാത്തതെ ഒഴിവാക്കണമെന്നും വിരു അഭ്യര്‍ത്ഥിച്ചു.
Last Updated Apr 12, 2024, 4:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]