
30 വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മറ്റൊരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്യുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രമാണ് കാൻ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1994ൽ സ്വം ആണ് കാനിലേക്ക് ഇതിനുമുൻപ് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ചിത്രം.
പായലിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. മുംബൈയിലെ രണ്ട് നഴ്സുമാരുടെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. കനി കുസൃതി, ദിവ്യപ്രഭ എന്നീ മലയാളി നടിമാരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വം സംവിധാനം ചെയ്തത് മലയാളിയായ ഷാജി എൻ കരുൺ ആയിരുന്നു. ഇതോടെ രണ്ട് സിനിമകളിലും മലയാളി സാന്നിധ്യമെന്ന അപൂർവതയുമുണ്ട്. മുൻപ് പായൽ സംവിധാനം ചെയ്ത എ നൈറ്റ് ഗോയിങ് നത്തിങ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം ലഭിച്ചിരുന്നു.
Story Highlights: all we imagine as light cannes
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net