തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ച് സർക്കാർ. പെൻഷൻകാരുടെ രണ്ട് ഗഡു ഡിആറും അനുവദിക്കുന്നതിനുള്ള അംഗീകാരവും നൽകിയിട്ടുണ്ട്.
ഡിഎ, ഡിആർ എന്നിവയിൽ എഴ് ശതമാനം വർദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷന് സർക്കാർ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്. ഇതിൻറെ തുടർച്ചയായാണ് ഇപ്പോൾ രണ്ട് ഗഡു ഡിഎ യും ഡിആറും അനുവദിക്കുന്നത്.
കെഎസ്ആർടിസിയ്ക്ക് സർക്കാർ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് നൽകിയത്. ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു.
ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റിൽ വകയിരുത്തിയത് 1035 കോടി രൂപയാണ്.
539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

