
കൊല്ലം/കോഴിക്കോട്: ആയൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് സ്കൂൾ വാൻ കയറി രണ്ടാം ക്ലാസ് വിദ്യാർത്ഥിയും മരണപ്പെട്ടു.
ആയൂരിൽ സ്കൂട്ടർ യാത്രികനായ ആയുർ ഒഴുകുപാറക്കൽ സ്വദേശി ജിതിനാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെയാണ് അപകടം സംഭവിച്ചത്. ജിതിൻ്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.
കോഴിക്കോട് ഉണ്ടായ അപകടത്തിൽ ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി സൻഹ മറിയം(8) ആണ് മരിച്ചത്. സ്കൂൾ വാനിൽ വീടിന് മുന്നിലെത്തിയ കുട്ടിയ വാനിൽ നിന്ന് ഇറങ്ങിയ ശേഷം വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
അങ്കമാലിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ സിദ്ധാർത്ഥ് (19) മരിച്ചു. മുക്കന്നൂർ ഫിസാറ്റ് കോളേജ് ഇലട്രിക്കൽ ആൻ്റ് ഇലട്രോണിക്സ് എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. ബിനി ബാലകൃഷ്ണനാണ് അമ്മ. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സ്കൂട്ടർ യാത്രക്കാരി കറുകുറ്റി മൂന്നാം പറമ്പ് സ്വദേശിനി ലിസി ജോർജ്ജ് (60) ഗുരുതര പരുക്കുകളോടെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]