
കുവൈത്ത് സിറ്റി: കുവൈത്തിനെ സംരക്ഷിക്കാനും മയക്കുമരുന്ന് കച്ചവടക്കാരെ കർശനമായി അമർച്ച ചെയ്യാനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത് സായുധ സേനയുടെ സുപ്രീം കമാൻഡർ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആസ്ഥാനം സന്ദർശിച്ച വേളയിൽ ആയിരുന്നു അമീറിന്റെ ആഹ്വാനം.
മാതൃരാജ്യത്തിൻ്റെ സേവനത്തിനും അതിൻ്റെ ആഭ്യന്തര സുരക്ഷയ്ക്കും അതിർത്തികൾക്കും സ്ഥിരതയ്ക്കും എപ്പോഴും ജാഗരൂകരും തയ്യാറുള്ളവരും പ്രധാനമായും സമർപ്പിതരുമായിരിക്കാൻ അമീർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കമാൻഡിനോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുകയും ചെയ്തു. ആർക്കും ഒരു ഇളവും നൽകാതെ നിയമം കർശനമായി നടപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
യുവത്വത്തിൻ്റെയും കുടുംബങ്ങളുടെയും സമൂഹത്തിൻ്റെയും ഭാവി സംരക്ഷിക്കുന്നതിനായി മയക്കുമരുന്നിനെയും അതിൽ ഉൾപ്പെട്ട ഏതൊരാളെയും എല്ലാ ശക്തിയോടും കർശനതയോടും കൂടി നേരിടാനും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഈ വിനാശകരമായ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഒട്ടും അലംഭാവം കാണിക്കരുതെന്നും അമീർ നിർദേശിച്ചു.
read more: റഹീം കേസിൽ പണം തട്ടിയെന്ന് അപവാദ പ്രചാരണം; റിയാദ് ഇന്ത്യൻ എംബസിയിലെ മുൻ ഉദ്യോഗസ്ഥൻ പരാതി നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]