

കെപിസിസി നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിന് വിമർശനം ; വിമര്‍ശനത്തിന് പിന്നാലെ രാഹുല്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി
കെപിസിസി നേതൃയോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് വിമർശനം. പത്മജക്കെതിരെ നടത്തിയ പരാമർശത്തിലാണ് വിമർശനം നേരിടേണ്ടി വന്നത്. ശൂരനാട് രാജശേഖരനാണ് വിമർശനം ഉന്നയിച്ചത്. രാഹുലിന് അഹങ്കാരത്തിന്റെ സ്വരമെന്നും അനാവശ്യമായി കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും രാജശേഖരൻ തുറന്നടിച്ചു.
വിമര്‍ശനത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.
നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമായിരുന്നു കെപിസിസി നേതൃയോഗത്തിന്റെ അജണ്ട. കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറപ്പെടിവിച്ചതോടെയാണ് സിഎഎ വിരുദ്ധ സമരങ്ങൾ കൂടി അജണ്ടയിലേക്ക് വന്നത്. വിജ്ഞാപനത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]