
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബെംഗളൂരുവിലെ ഫ്ലാറ്റിലെ മൂന്നാം നിലയിലാണ് തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ യുവതി പശ്ചിമ ബംഗാൾ സ്വദേശിയാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 25 വയസ് പ്രായം തോന്നിക്കുമെന്നും സംഭവം കൊലാപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സംഭവ ദിവസം 40 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ യുവതിക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നതായും വിവരമുണ്ട്. മൃതദേഹത്തിൽ മുറിവുകളോ മറ്റോ കാണാനായിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പീഡനത്തെക്കുറിച്ചും മരണ കാരണത്തെ കുറിച്ചും വ്യക്തമാക്കാൻ പറ്റൂവെന്നും പൊലീസ് പറയുന്നു.
മാർച്ച് 10നാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. മുറിയിൽ പുതപ്പിൽ പൊതിഞ്ഞ് കിടന്ന യുവതിയെ കാണുകയായിരുന്നു. പിറ്റേന്നാണ് മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത്. തുടർന്നുള്ള പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവ സ്ഥലത്ത് നിന്നും വെളുത്ത പൊടിയും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Last Updated Mar 13, 2024, 12:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]