

തമിഴ്മക്കൾ വിഡ്ഢികളല്ല, കള്ളവും വാട്സാപ്പ് കഥകളുമാണ് ബിജെപിയുടെ ജീവശ്വാസം ; ബിജെപിക്കും മോദിക്കുമെതിരെ എം.കെ സ്റ്റാലിൻ
ബിജെപിയേയും മോദിയെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഭരണത്തിലിരിക്കുമ്പോൾ കേന്ദ്രം തമിഴ്നാടിനെ ശ്രദ്ധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കള്ളപ്രചാരണം നടത്തുന്നുവെന്നുമാണ് വിമർശനം. തമിഴ്മക്കൾ വിഡ്ഢികളല്ല. കള്ളവും വാട്സാപ്പ് കഥകളുമാണ് ബിജെപിയുടെ ജീവശ്വാസമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.
ബിജെപിയും എഐഎഡിഎംകെയും പരസ്പരം നാടകം കളിക്കുകയാണെന്ന് വിമർശിച്ച സ്റ്റാലിൻ, ഈ രഹസ്യ സഖ്യം തിരിച്ചറിഞ്ഞ് ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും പറഞ്ഞു. ബിജെപിയും എഐഎഡിഎംകെയും തമിഴ്നാട്ടിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാണ്. കേന്ദ്രസർക്കാരിൻ്റെ നിസ്സഹകരണം ഉണ്ടായിട്ടും ഡിഎംകെ സർക്കാരിന് ഇത്രയധികം പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് പറഞ്ഞ സ്റ്റാലിൻ, കേന്ദ്രത്തിൽ അനുകൂല സർക്കാർ രൂപീകരിച്ചാൽ സംസ്ഥാന സർക്കാരിന് നേട്ടങ്ങൾ പതിന്മടങ്ങ് ഉയർത്താൻ കഴിയുമെന്നും പറഞ്ഞു.
ഇനി തമിഴ്നാട്ടിലെത്തുമ്പോൾ പ്രധാനമന്ത്രി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്ത പ്രവൃത്തികൾ ചൂണ്ടിക്കാട്ടണം. ബിജെപി കൊണ്ടുവന്ന പദ്ധതികൾ ഡിഎംകെ നിർത്തലാക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. ഏത് പദ്ധതിയാണ് ഡിഎംകെ നിർത്തലാക്കിയതെന്ന് മോദി വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |