
മുംബൈ: ബോളിവുഡ് താരവും മുൻ ഭർത്താവുമായ ആമിർഖാനുമായുള്ള പ്രണയ കാലത്തെ കുറിച്ച് മനസ് തുറന്ന് സംവിധായിക കിരൺ റാവു. 2001ലാണ് ലഗാനിൽ തങ്ങളൊരുമിച്ച് പ്രവർത്തിച്ചതെന്നും എന്നാൽ അക്കാലത്ത് ആമിർ ഖാനുമായി തനിക്ക് പ്രണയബന്ധമില്ലെന്നും കിരൺ റാവു പറയുന്നു. ആമിർ ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനത്തിന് കാരണം തനിക്കൊപ്പമുള്ള ബന്ധമായിരുന്നില്ലെന്നും കിരൺ റാവു പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കിരൺ റാവുവിന്റെ വെളിപ്പെടുത്തൽ.
2004 ൽ സ്വദേശ് ചിത്രത്തിൽ അശുതോഷ് ഗോവാരിക്കറെ അസിസ്റ്റ് ചെയ്യുന്നതിനിടയിലാണ് ആമിറുമായുള്ള പ്രണയബന്ധം ആരംഭിക്കുന്നത്. അന്ന് ആമിർ മംഗൾ പാണ്ഡേയിൽ വർക്ക് ചെയ്യുകയായിരുന്നു. ഞാനും ആമിറും ലഗാൻ മുതൽ ബന്ധമുണ്ടെന്ന് പലരും കരുതുന്നുണ്ടെങ്കിലും അന്ന് ബന്ധമുണ്ടായിരുന്നില്ലെന്നും കിരൺ റാവു പറഞ്ഞു. പിന്നീട് അശുതോഷ് ഗോവാരിക്കറുമായി ഒരുമിച്ച് വർക്ക് ചെയ്യുമ്പോഴാണ് ബന്ധങ്ങളുടെ തുടക്കം. അത് മൂന്നു നാലുവർഷങ്ങൾക്ക് ശേഷമാണ്. 2004 മുതൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും ഇതാണ് ആമിറിന്റെ വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും ചിലർ കരുതുന്നുണ്ടെന്നും കിരൺ കൂട്ടിച്ചേർത്തു. എന്നാൽ അക്കാര്യം ശരിയല്ലെന്നാണ് കിരൺ റാവുവിന്റെ വാദം.
ലഗാൻ റിലീസ് ചെയ്ത് ഒരു വർഷത്തിന് ശേഷം 2002ലാണ് ആമിറും റീന ദത്തയും വിവാഹ മോചിതരാവുന്നത്. വിവാഹത്തിന് ശേഷം കൗൺസിലിങ്ങിന് പോയതിനെ കുറിച്ചും കിരൺ റാവു പറയുന്നുണ്ട്. മറ്റൊരു ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഒരാളെ നമ്മൾ വിവാഹം കഴിക്കുമ്പോൾ അയാൾക്ക് മുമ്പ് റിലേഷൻഷിപ്പ് ഉണ്ടായിരുന്നുവെങ്കിൽ അത് നമ്മുടെ ബന്ധത്തെ ബാധിക്കും. അതുകൊണ്ട് തന്നെ ദമ്പതികൾ കൗൺസിലിംഗ് എടുക്കേണ്ടതിനെ താൻ ശക്തമായി ശുപാർശ ചെയ്യുകയാണ്. താനും ആമിറും അത്തരത്തിൽ ദമ്പതികളുടെ കൗൺസിലിംഗ് നടത്തിയിട്ടുണ്ടെന്നും കിരൺ റാവു കൂട്ടിച്ചേർത്തു. ഇത് ദമ്പതികൾക്ക് പരസ്പരം മനസ്സിലാക്കാനും മറ്റൊരാളെ എങ്ങനെ കാണുന്നുവെന്നതിനും വളരെ പ്രയോജനകരമാണ്. എന്തുതന്നെയായാലും രണ്ടുപേരും പരസ്പരം സത്യസന്ധത പുലർത്തണമെന്നാണ് ആമിറും താനും തീരുമാനിച്ചതെന്നും കിരൺ റാവു കൂട്ടിച്ചേർത്തു.
2005ൽ വിവാഹിതരായ ഇരുവരും 2021ൽ വേർ പിരിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ കിരണിൻ്റെ രണ്ടാമത്തെ ചിത്രമായ ലാപത ലേഡീസിൽ ആമിർ സഹനിർമ്മാതാവായിരുന്നു. ഇവർക്ക് 13 വയസ്സുള്ള മകനുണ്ട്. റീന ദത്തയുമായുള്ള ആദ്യ വിവാഹത്തിൽ ആമിറിന് ഇറ ഖാൻ, ജുനൈദ് ഖാൻ എന്നീ പേരിലുള്ള രണ്ട് മക്കളുണ്ട്.
Last Updated Mar 13, 2024, 3:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]