

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….! പ്രധാനപ്പെട്ട രണ്ട് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു; വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഇനി ആശ്വാസം
മാവേലിക്കര: പാലരുവി എക്സ്പ്രസിനും തിരുവനന്തപുരം – മംഗലാപുരം സെൻട്രല്‍ എക്സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ് പ്രസ്സിന് ആവണീശ്വരത്തും (Train No.16791/16792) എഴുകോണും തിരുവനന്തപുരം -മംഗലാപുരം സെൻട്രല്‍(16348) എക്സ് പ്രസ്സിന് മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് റെയില്‍വേ ബോർഡ് സതേണ്‍ റെയില്‍വേയ്ക്ക് കൈമാറിയെന്നാണ് എംപി അറിയിച്ചിട്ടുള്ളത്.
ആവണീശ്വരം, എഴുകോണ്‍ സ്റ്റേഷൻ പരിധിയിലുള്ള യാത്രക്കാരുടെ വലിയ ആവശ്യമായിരുന്നു പാലരുവി ട്രെയിനിന്റെ സ്റ്റോപ്പ്. റെയില്‍ മന്ത്രാലയത്തിലും റെയില്‍വേ കമ്മിറ്റികളിലും ശക്തമായ സമ്മർദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അമൃത ഹോസ്പിറ്റല്‍, നെടുമ്പാശ്ശേരി വിമാനത്താവളം, അരവിന്ദ് ഹോസ്പിറ്റല്‍, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍ പോകേണ്ട രോഗികള്‍ക്കും യാത്രക്കാർക്കും വലിയ ആശ്വാസമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
മാവേലിക്കരയില്‍ നിന്ന് മംഗലാപുരത്ത് പഠിക്കുന്ന 100കണക്കിന് വിദ്യാര്‍ത്ഥികളുടെ രക്ഷകർത്താക്കളും മറ്റ് യാത്രക്കാരും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് മംഗളരു ട്രെയിനിന് മാവേലിക്കരയില്‍ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ക്ക് മൂന്ന് സ്റ്റേഷനുകളില്‍ സ്റ്റോപ്പേജ് ലഭിച്ചത് വലിയ നേട്ടമായി കാണുന്നുവെന്നും കൊടിക്കുന്നില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]