
കൊല്ലം: കൊല്ലം ചിതറയിൽ യുവാവിന് വെട്ടേറ്റു. ജെസിബി ഓപ്പറേറ്ററായ ചിതറ സ്വദേശി റാഫിയ്ക്കാണ് പരിക്കേറ്റത്. രാത്രി എട്ടരയോടെ പെട്രോൾ പമ്പിൽ വച്ചായിരുന്നു ആക്രമണം. മറ്റൊരു ജെസിബിയുടെ ഉടമയാണ് വെട്ടിയതെന്നാണ് റാഫിയുടെ മൊഴി. ജെസിബി ഒപ്പറേറ്ററെ മർദ്ദിച്ചതുമായി ബന്ധപെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. താടിയ്ക്ക് വെട്ടേറ്റ റാഫി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
Last Updated Mar 12, 2024, 11:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]