
‘കോടതിയില്‍ കാവേരിക്ക് മറുപടിയില്ല, ഒന്നു കൂടി വിവാഹം ചെയ്യാമെന്ന് പറഞ്ഞതാണ്; അവസാന ആഗ്രഹമായി പറഞ്ഞത് കാവേരിയെ കാണണമെന്ന്; നടി എത്തിയില്ലെന്ന് സുഹൃത്തുക്കള്‍ ; സൂര്യ കിരണിന്റെ മരണത്തിന് പിന്നാലെ മുൻപ് പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു
സ്വന്തം ലേഖകൻ
സൂര്യകിരണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും സുഹൃത്തുക്കളും. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അത്രയേറെ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സൂര്യകിരണ്‍.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാാണ് മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ ആണ് മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ നല്ലതെങ്കിലും സംവിധായകന് എന്ന നിലയില്‍ പിന്നീട് തിളങ്ങിയ വ്യക്തിത്വമാണ് സൂര്യകിരണിന്റേത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. ‘മൈ ഡിയര്‍ കുട്ടിചാത്തന്’ അടക്കം 200 ഓളം സിനിമകളില്‍ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാന്‍ഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത.
2003ല്‍ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കില്‍ ‘സത്യം’ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ‘അരസി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. എന്നാല്‍ മലയാളിയാണെന്ന് പലര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് സത്യം. പ്രശസ്ത ടെലിവിഷന്‍ താരം സുചിത സഹോദരി ആണ്. നടി കാവേരിയുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ് സൂര്യകിരണ്‍.
അടുത്തിടെയായി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നാണ് സൂര്യ കിരണിന്റെ വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.. മഞ്ഞപ്പിത്തം ആന്തരിക അവയവങ്ങളെ ബാധിക്കുകയും, ഹൃദയാഘാതം സംഭവിക്കുകയും ആയിരുന്നുപെട്ടെന്നുള്ള മരണത്തിനു കാരണം എന്നാണ് റിപ്പോര്‍ട്ട്.
മഞ്ഞപ്പിത്തം മൂര്ധന്യാവസ്ഥയിലെത്തി നില്‍ക്കുമ്ബോഴും കാവേരിയെ കാണണമെന്ന് സൂര്യ കിരണ്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കാവേരി കാണാന്‍ കൂട്ടാക്കിയില്ലെന്നുമാണ് സൂര്യകിരണിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കാവേരിയെ അവസാനമായി ഒന്ന് കാണണമെന്നും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടി വന്നില്ല. അങ്ങനെ ഒരുനോക്ക് കാണണമെന്ന ആഗ്രഹം സാധിക്കാതെയാണ് നടന് വിടവാങ്ങിയതെന്നാണ് പലരും പറയുന്നത്.
സൂര്യ കിരണിന്റെ മരണത്തിന് പിന്നാലെ ഇദ്ദേഹത്തെക്കുറിച്ചുള്ള പല വിവരങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ സൂര്യ കിരണിനെ ഏറെ ബാധിച്ചെന്നാണ് വിവരം. കിരണ്‍ കടുത്ത മദ്യപാനിയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. ആരോഗ്യം ശ്രദ്ധിക്കാതെ മദ്യപാനത്തിന് അടിമപ്പെട്ടത് കിരണിന്റെ മരണത്തിന് കാരണമായെന്നാണ് നടി കരാട്ടെ കല്യാണി പറയുന്നത്.
നടി കാവേരിയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതാണ് കിരണിനെ ഏറെ ബാധിച്ചത്. മലയാളികള്‍ക്ക് സുപരിചയാണ് കാവേരി. ഇവരുടെ വിവാഹം വാർത്താ പ്രാധാന്യം നേടിയിരുന്നു. ബിഗ് ബോസ് തെലുങ്കില്‍ മത്സരാർത്ഥിയായ സൂര്യ കിരണ്‍ ഷോയില്‍ നിന്നും പുറത്തായ ശേഷം നല്കിയ അഭിമുഖത്തിലാണ് കാവേരിയുമായി പിരിഞ്ഞെന്ന് വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞിട്ട് ഏറെനാളായെന്നും സൂര്യ കിരണ്‍ തുറന്ന് പറഞ്ഞു.
വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഒരിക്കല്‍ സൂര്യ കിരണ്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ ജീവിതത്തില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് സൂര്യ കിരണ്‍ പറയുന്നു. താൻ കണ്ട നല്ല പെണ്‍കുട്ടിയാണ് കാവേരി. എന്നാല്‍ സിനിമകള്‍ നിർമ്മിച്ച് തുടങ്ങിയപ്പോള്‍ സ്വത്തുകള്‍ നഷ്ടപ്പെട്ടു. താൻ കടത്തിലായി. കട ബാധ്യത തന്നെ ബാധിക്കുമെന്ന് ഭയന്നാണ് കാവേരി വിവാഹ മോചനം ആവശ്യപ്പെട്ടതെന്ന് സൂര്യ കിരണ്‍ തുറന്ന് പറഞ്ഞു.
വിവാഹമോചന സമയത്ത് കോടതിയില്‍ നടന്ന സംഭവങ്ങളും അന്ന് സൂര്യ കിരണ്‍ ഓർത്തു. വിവാഹമോചനത്തിന് കാരണമെന്തെന്ന് കല്യാണിക്ക് (കാവേരി) കോടതിയില്‍ പറയാൻ പറ്റിയില്ല. ഭർത്താവ് മർദ്ദിക്കാറുണ്ടോ, ഭർത്താവിന്റെ വീട്ടുകാർ പ്രശ്നമാണോ എന്ന് ജഡ്ജ് ചോദിച്ചു. ഇല്ലെന്ന് കല്യാണി മറുപടി നല്കി. എന്താണ് പിരിയാൻ കാരണമെന്ന് ചോദിച്ചപ്പോള്‍ അവള്‍ക്ക് മറുപടി പറയാനായില്ല. പിരിഞ്ഞാല്‍ കുട്ടികളുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ചോദ്യം വന്നു.
ഞങ്ങള്‍ക്ക് കുട്ടികളില്ലെന്ന് ഞാൻ പറഞ്ഞു. അതാണോ പിരിയാൻ കാരണമെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് താൻ മറുപടി നല്‍കിയെന്നും സൂര്യ കിരണ്‍ ഓർത്തു. കോടതി മുറിയില്‍ നിന്നും ഇറങ്ങുമ്ബോള്‍ തന്റെ കടങ്ങളെല്ലാം തീർത്ത ശേഷം നമ്മള്‍ക്ക് വീണ്ടും വിവാഹം ചെയ്യാമെന്ന് താൻ കാവേരിയോട് പറഞ്ഞിരുന്നെന്നും സൂര്യ കിരണ്‍ ഓർത്തു. കല്യാണി എന്ന പേരിലാണ് തെലുങ്കിലും തമിഴിലും കാവേരി അറിയപ്പെടുന്നത്.
കാവേരിയെ പോലെ ബാലതാരമായി നിരവധി സിനിമകളില്‍ സൂര്യ കിരണ്‍ അഭിനയിച്ചിട്ടുണ്ട്. സൂര്യ കിരണിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാവേരി എത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏറെക്കാലമായ ലൈം ലൈറ്റില്‍ കാവേരിയെ കാണാറില്ല. സൂര്യ കിരണിനെ അവസാനമായി കാണാൻ കാവേരി എത്തിയില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. കാവേരിയുമായി പിരിഞ്ഞതിലുള്ള മാനസിക വിഷമമാണ് സൂര്യ കിരണിനെ കടുത്ത മദ്യപാനിയാക്കിയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]