
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ് 6 ആരംഭിച്ചത് ഞായറാഴ്ചയാണ്. ഒന്നാം ദിനം മുതല്‍ പൊട്ടിത്തെറികളും തമ്മില്‍ തല്ലും ബിഗ്ബോസ് മലയാളം പുതിയ സീസണില്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ പുതിയ സംഭവങ്ങളാണ് പുതിയ എപ്പിസോഡില്‍ എന്നാണ് ഇന്ന് ഇറങ്ങിയ പ്രമോ വ്യക്തമാക്കുന്നത്. ഇത്തവണയും പ്രശ്നത്തിന്റെ മുഖ്യകണ്ണി രതീഷ് കുമാറാണ്.
ജാന്മോണി ദാസും, രതീഷ് കുമാറും കഴിഞ്ഞ ദിവസത്തില്‍ തന്നെ വലിയ പ്രശ്നത്തിലായിരുന്നു. അടുക്കളയിലെ ഗ്യാസ് സ്റ്റൌവില്‍ നിന്നും സിഗിരറ്റ് കത്തിച്ച ജാന്മോണി ദാസിനെതിരെ രതീഷ് കുമാര്‍ ആഞ്ഞടിച്ചിരുന്നു. അത് രണ്ടുപേരും തമ്മിലുള്ള തര്‍ക്കവും പിന്നീട് രതീഷ് കുമാറിന്റെ നോമിനേഷനിലേക്കും നീങ്ങിയിരുന്നു. ആറു വോട്ടോളമാണ് രതീഷിന് നോമിനേഷനിലേക്ക് കിട്ടിയത്.
അതിന്റെ ഭാഗമായി രണ്ടാം ദിനത്തില്‍ ജാന്മോണി തന്നെ കെട്ടിപ്പിടിച്ചെന്നും. തന്റെ ഭാര്യയും കുടുംബവും ഇത് കാണുന്നുണ്ടെന്നും. “ഇന്ന് കെട്ടിപ്പിടിച്ചു, നാളെ ഉമ്മവച്ചാലോ.” എന്നുമാണ് പ്രമോയില്‍ രതീഷ് പറയുന്നത്. ഒപ്പം മുടിയനുമായി ചില പ്രശ്നങ്ങളും ഇയാള്‍ ഉണ്ടാക്കുന്നുണ്ട്. എന്തായാലും ഇതിന്റെ ഫലം എന്താണെന്ന് ഇന്നത്തെ എപ്പിസോഡില്‍ അറിയാം.
അതേ സമയം ഒരു വെള്ളിടി പോലെ ബിഗ് ബോസ് ഹൗസിനെ കുലുക്കണമെന്ന് തീരുമാനിച്ചാണ് ഈ മത്സരാര്‍ഥി വന്നിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മോഹന്‍ലാലിനൊപ്പം ലോഞ്ചിംഗ് വേദി മുതലുള്ള രതീഷ് കുമാറിന്റെ എനര്‍ജിയും പെര്‍ഫോമന്‍സും.
ആദ്യദിനം ബിഗ് ബോസും ബിഗ് ബോസ് പ്ലസുമായി ഒന്നര മണിക്കൂറിന് താഴെ ഷോ പ്രൊഡ്യൂസേഴ്സ് കട്ട് ചെയ്തപ്പോള്‍ അതിന്റെ 50 ശതമാനത്തിന് മേല്‍ കൊണ്ടുപോയത് രതീഷ് കുമാര്‍ ആണ്. ഹൗസില്‍ ഉണ്ടാവുന്ന എല്ലാ വിഷയങ്ങളിലും കയറി ഇടപെടുക, ഇനി വിഷയങ്ങള്‍ ഇല്ലെങ്കില്‍ അത് ഉണ്ടാക്കുക, ആവശ്യമുള്ളതിനും ഇല്ലാത്തതിനും മറ്റ് മത്സരാര്‍ഥികളെ കയറി ‘ചൊറിയുക’, എല്ലാവരേക്കാളും ഏറ്റവുമുച്ചത്തില്‍ സംസാരിച്ച് ഹൗസില്‍ ശബ്ദം മുഴക്കി കേള്‍പ്പിക്കുക, ഇടയ്ക്ക് മറ്റ് മത്സരാര്‍ഥികളുമായി ചേര്‍ന്ന് പ്രേക്ഷകരെ ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന കണ്ടന്റുകളും സൃഷ്ടിക്കുക ഇതൊക്കെയാണ് ഇയാളുടെ ലക്ഷ്യം എന്നാണ് വിലയിരുത്തല്‍.
Last Updated Mar 12, 2024, 6:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]