
എല്ലാ വർഷവും മാർച്ച് 12 ലോക ഗ്ലോക്കോമ ദിനം ( World Glaucoma Day 2024) ആചരിക്കുന്നു. ഇന്ത്യയിലെ അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നായ ഗ്ലോക്കോമ രാജ്യത്തെ 11.9 ദശലക്ഷം ആളുകളെ ബാധിക്കുന്ന നേത്ര രോഗമാണ്. പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിന് വരെ കാരണമാകും. ‘ഗ്ലോക്കോമ രഹിത ലോകത്തിനായുള്ള ഐക്യം’ എന്നതാണ് ഈ വർഷത്തെ ലോക ഗ്ലോക്കോമ ദിനം സന്ദേശം.
ഇന്ത്യയിലെ 12.8 ശതമാനം അന്ധതയ്ക്കും ഗ്ലോക്കോമ കാരണമാകുന്നു. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. ഒപ്റ്റിക് നാഡി എന്നറിയപ്പെടുന്ന കണ്ണിൻ്റെ പിൻഭാഗത്തെ നാഡിക്ക് കേടുപാടുകൾ വരുത്തി അന്ധതയ്ക്ക് കാരണമാകുന്ന നേത്രരോഗങ്ങളുടെ ഒരു കൂട്ടമാണ് ഗ്ലോക്കോമ. ആളുകൾക്ക് ആദ്യം അവരുടെ പെരിഫറൽ കാഴ്ച നഷ്ടപ്പെടാൻ തുടങ്ങിയേക്കാം. കാഴ്ചയിലെ മാറ്റങ്ങൾ ആദ്യം ശ്രദ്ധിക്കപ്പെടണമെന്നില്ല. ശ്രദ്ധിച്ചില്ലെങ്കിൽ, ഇത് അന്ധതയിലേക്ക് നയിച്ചേക്കാം. ഗ്ലോക്കോമ ഉള്ള പലർക്കും ഉയർന്ന കണ്ണ് മർദ്ദം ഉണ്ടാകാം.
“ഗ്ലോക്കോമ, കണ്ണും തലച്ചോറും തമ്മിലുള്ള സുപ്രധാന കൂട്ടിചേർക്കലായ ഒപ്റ്റിക് നാഡിയെ തകരാറിലാക്കുന്ന ഒരു കൂട്ടം നേത്ര രോഗമാണ്. കേടുപാടുകൾ പലപ്പോഴും കണ്ണിനുള്ളിലെ ഉയർന്ന മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഇൻട്രാക്യുലർ പ്രഷർ (IOP) എന്നറിയപ്പെടുന്നു…-ഷാർപ്പ് സൈറ്റ് ഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ഡോ വിനീത് സെഗാൾ പറയുന്നു.
ആർക്കൊക്കെ ഗ്ലോക്കോമ വരാം?
40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ
ഗ്ലോക്കോമയുടെ കുടുംബ പശ്ചാത്തലം (family history)
പ്രമേഹം, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങൾ
കണ്ണിന് എന്തെങ്കിലും പരിക്കോ ശസ്ത്രക്രിയയോ ചെയ്തിട്ടുള്ളവർ
ഗ്ലോക്കോമയുടെ ആദ്യ ലക്ഷണങ്ങൾ…
പെരിഫറൽ കാഴ്ച നഷ്ടം
കണ്ണ് വേദനയും തലവേദനയും
കാഴ്ച മങ്ങൽ
കണ്ണുകൾ ചുവക്കുക
Last Updated Mar 12, 2024, 5:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]