
ദില്ലി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ രാജി വെച്ചു. ഗവർണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നൽകി സമർപ്പിച്ചത്. ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ജെജെപി-ബിജെപി സഖ്യം തകർന്നതോടെയാണ് നേതൃമാറ്റം.
സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ ബിജെപി സർക്കാർ വരുമെന്നാണ് സൂചന. അഞ്ച് ജെജെപി എംഎല്‍എമാർ ബിജെപിയോടൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെ തന്നെയുണ്ടായേക്കും. അതേസമയം, മനോഹർ ലാല്‍ ഖട്ടർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി എംഎല്‍എ കൃഷൻ ലാല്‍ മിദ്ദ പ്രതികരിച്ചു. സഖ്യം തകർന്നത് എന്തുകൊണ്ടാണെന്നതിനെ കുറിച്ച് പ്രതികരിക്കാനില്ല. നിരീക്ഷകർ ചോദിക്കുമ്പോള്‍ പിന്തുണ ഖട്ടർക്ക് തന്നയെന്ന് അറിയിക്കുമെന്നും മിദ്ദ പറഞ്ഞു.
Last Updated Mar 12, 2024, 1:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]