കോഴിക്കോട്: വിവാഹം നടക്കുന്ന വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര കല്പത്തൂര് സ്വദേശി തട്ടാന്‍കണ്ടി കോളനിയില്‍ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്.
ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയൊടുക്കാനുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. പേരാമ്പ്ര അഞ്ചാംപീടികയിലെ കല്യാണ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു കേസ്.
കുട്ടി ഈ വിവരം പിന്നീട് സ്കൂള്‍ അധ്യാപികയെ അറിയിക്കുകയും അധികൃതര്‍ പേരാമ്പ്ര പൊലീസിന് വിവരം കൈമാറുകയും ചെയ്തു. പൊലീസ് കുട്ടിയുടെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ സജി അഗസ്റ്റില്‍, എഎസ്ഐ ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. കോടതിയില്‍ ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. കോഴിക്കോട്: വിവാഹം നടക്കുന്ന വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി.
കോഴിക്കോട് പേരാമ്പ്ര കല്പത്തൂര് സ്വദേശി തട്ടാന്‍കണ്ടി കോളനിയില്‍ ദാമോദരനെയാണ് കോടതി ശിക്ഷിച്ചത്. ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയൊടുക്കാനുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്.
പേരാമ്പ്ര അഞ്ചാംപീടികയിലെ കല്യാണ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു കേസ്. കുട്ടി ഈ വിവരം പിന്നീട് സ്കൂള്‍ അധ്യാപികയെ അറിയിക്കുകയും അധികൃതര്‍ പേരാമ്പ്ര പൊലീസിന് വിവരം കൈമാറുകയും ചെയ്തു.
പൊലീസ് കുട്ടിയുടെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് എസ്ഐ സജി അഗസ്റ്റില്‍, എഎസ്ഐ ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു.
കോടതിയില്‍ ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

