കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബുവിനെതിരെ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ താരം ജാസി. അയാൾ സിനിമഎടുക്കാൻ പോവുകയാണെന്നും അതിൽ റോൾ തരാമെന്നും പറഞ്ഞാണ് തന്നെ സമീപിച്ചെന്നും, ഒരു ദിവസം ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും ജാസി വെളിപ്പെടുത്തുന്നു.
ആദ്യമായി കാണാൻ ചെന്നപ്പോൾ അയാൾ തന്നെ ജ്യൂസ് താൻ കുടിച്ചില്ലെന്നും കർമ്മ എന്ന ഒരു കാര്യമുണ്ടെന്ന് തനിക്ക് ഇപ്പോൾ മനസിലായെന്നും ജാസി കൂട്ടിച്ചേർത്തു. ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്.
ജ്യോത്സ്യമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ഇട്ടാണ് മുരാരി തന്ത്രി പ്രചാരം നേടിയത്. രാജൻ ബാബു എന്നാണ് യഥാർത്ഥ പേര്.
പാട്ടും ഡാൻസുമാണ് പ്രിയം.കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവിൽ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്നാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
“കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. അയാളെ ആദ്യമായി ഞാൻ കാണുന്നത് ദുബായിൽ വെച്ചാണ്.
അയാളെ എനിക്ക് ആദ്യം പരിചയപ്പെടുത്തി തരുന്നത് മറ്റാരുമല്ല നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു.
‘നീ നന്നായി ആക്ടിങ് ചെയ്യുന്നയാളല്ലേ, മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാൾ പുതിയൊരു സിനിമ എടുക്കാൻ പോവുകയാണ്.
അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുകയാണ് ഒപ്പം ട്രാൻസ്ജെന്ററായ ഡാൻസറുടെ വേഷം ചെയ്യാൻ ആളെ ആവശ്യമുണ്ട്. ആ റോൾ നിനക്ക് വേണ്ടി ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്.
നിന്റെ ഫോൺ നമ്പർ അയാൾ ചോദിക്കുന്നുണ്ട്. ഞാൻ കൊടുക്കട്ടെ’ എന്ന് നന്ദിനി ചോദിച്ചു.” ജാസി പറയുന്നു.
“സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളായതുകൊണ്ട് നമ്പർ കൊടുക്കാൻ ഞാനും സമ്മതം അറിയിച്ചു. ലേസർ ട്രീറ്റ്മെന്റ് മാത്രമാണ് ഞാൻ ആ സമയത്ത് ചെയ്തത്.
ഹോർമോൺസും എടുക്കുന്നുണ്ട്. അങ്ങനെ ഒരു ദിവസം മുരാരി തന്ത്രി എന്നെ വിളിച്ചു.
ചെയ്യാൻ പോകുന്ന സിനിമയുടെ കഥ എനിക്ക് പറഞ്ഞ് തന്നു. വീഡിയോകൾ കാണാറുണ്ടെന്നും പറഞ്ഞു. പഠിക്കാൻ ഡയലോഗും തന്നു.
കിസീസിലാണ് തന്ത്രിയുടെ താമസം. നന്ദിനി റെഡ്ഡിയുടെ ബാറും അതിന് അടുത്താണ്.
നന്ദിനി ഇതുപോലെ കുറേ കൂതറകളാണ് കമ്പനി.” ജാസി പറയുന്നു. ‘ഇയാൾ ഫ്രോഡാണെന്ന് എനിക്ക് അറിയില്ലായിരുന്നു’ “ചിലരെയൊക്കെ എനിക്കും പരിചയപ്പെടുത്തി തന്നിട്ടുണ്ട്.
സിനിമയുടെ കഥ കേട്ടപ്പോൾ വലിയ കുഴപ്പം തോന്നിയിരുന്നില്ല. ഒരു ദിവസം വീട്ടിലേക്ക് ഇയാൾ എന്നെ ക്ഷണിച്ചു.
അപ്പോഴൊന്നും മോശമായി ഒന്നും തോന്നിയിരുന്നില്ല. ഇയാൾ ഫ്രോഡാണെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഞാനും ആഷിയും മറ്റൊരു സുഹൃത്തും കൂടിയാണ് പോയത്. ജ്യൂസ് അയാൾ തന്നെങ്കിലും ഞാൻ കുടിച്ചില്ല.
അതിനിടയിൽ അയാൾ എനിക്ക് സിനിമയിലെ സീനുകൾ അഭിനയിച്ച് കാണിച്ച് തന്നു.” യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ ജാസി പറയുന്നു. “ഞാനും ചില രംഗങ്ങൾ അഭിനയിച്ച് കാണിച്ച് കൊടുത്തു.
ശേഷം വീണ്ടും ഒരു ദിവസം അയാൾ എന്നെ വിളിച്ച് ഡയലോഗ് പഠിച്ചുവോയെന്ന് അന്വേഷിച്ചു. ശേഷം ഒറ്റയ്ക്ക് കാണാൻ വരാൻ ആവശ്യപ്പെട്ടു.
എനിക്ക് അതിൽ ഒരു റോങ് ഫീൽ ചെയ്തു. നന്ദിനി റെഡ്ഡി തന്ത്രിയെകൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ചതാണ്.
കാരണം അയാൾ പകർത്തിയ വീഡിയോകൾ അവൾക്കാണ് അയച്ച് കൊടുത്തത്. ഞാൻ അത് പിന്നീട് കണ്ടുപിടിച്ചു.
അയാൾ എന്നെ ഒരുപാട് വിളിച്ചെങ്കിലും ഞാൻ പോയില്ല. അയാൾ പക്ക ഫ്രോഡാണ്.
കർമ എന്നൊന്നുണ്ടെന്ന് ഇപ്പോൾ മനസിലായി.” ജാസി കൂട്ടിച്ചേർത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

