
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമാണ് താരം.
പരിണീതിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലാക്ക് മിനി ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് പരിണീതി. എ-ലൈൻ പാറ്റേണും മോണോക്രോം ശൈലിയും ഉള്ള ഓഫ് ഷോൾഡർ ബ്ലാക്ക് ഡ്രസ്സാണ് താരം ധരിച്ചത്.
വജ്രങ്ങൾ കൊണ്ടുള്ള സിംപിള്‍ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. അതേസമയം, 2023 സെപ്റ്റംബര്‍ 24- നായിരുന്നു പരിണീതിയും ആം ആദ്മി പാര്‍ട്ടി പ്രവര്ത്തകന് രാഘവ് ഛദ്ദയും വിവാഹിതരായത്. ലണ്ടനിലെ ബ്രേക്ക്ഫാസ്റ്റ് ടേബിളില്‍ നിന്ന് തുടങ്ങിയ ആദ്യ ചാറ്റില്‍ തന്നെ ഞങ്ങളുടെ ഹൃദയം പ്രണയം തിരിച്ചറിഞ്ഞിരുന്നുവെന്ന് പരിണീതി പറഞ്ഞിട്ടുണ്ട്.
‘യു കെയില്‍ വച്ചു നടന്ന ഒരു അവാര്‍ഡ് ഷോയിലാണ് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്. തൊട്ടടുത്ത ദിവസത്തെ ഒരു ബ്രേക്ക്ഫാസ്റ്റ് ടൈംമില് തന്നെ എനിക്ക് തോന്നി ഇദ്ദേഹം തന്നെ ആയിരിക്കും എന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ആളെന്ന്.
അതെങ്ങനെ മനസ്സിലായി എന്ന് അറിയില്ല’- ഒരു അഭിമുഖത്തില്‍ പരിണീതി പറഞ്ഞത് ഇങ്ങനെ.
View this post on Instagram
A post shared by @parineetichopra
Also read: ‘എനിക്ക് ജീവിക്കണമെന്നില്ലെന്ന് അമ്മയോട് പറഞ്ഞു’; വിഷാദരോഗത്തിലൂടെ കടന്നുപോയതിനെ കുറിച്ച് വീണ്ടും ദീപിക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]