![](https://newskerala.net/wp-content/uploads/2025/02/chennai-ips-suspension_1200x630xt-1024x538.jpg)
ചെന്നൈ: ചെന്നൈയിൽ സഹപ്രവർത്തകയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ചെന്നൈ ട്രാഫിക് പൊലീസ് ജോയിന്റ് കമ്മീഷണർ ഡി.മാഗേഷ് കുമാറിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ കേസെടുക്കും എന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു
ചെന്നൈ നോർത്ത് സോൺ ട്രാഫിക്ക് പൊലീസ് ജോയിന്റ് കമ്മീഷറായ മാഗേഷ് കുമാറിനെതിരെ കഴിഞ്ഞ ആഴ്ചയാണ് സഹപ്രവർത്തകയായ വനിതാ കോൺസ്റ്റബിൾ ലൈംഗികാതിക്രമപരാതി നൽകിയത്. കഴിഞ്ഞ കുറച്ചുനാളുകളായി പിന്നാലെ നടന്ന് ഉപ്രദവിക്കുന്നതായി പരാതിയിൽ പറയുന്നു. പിന്നാലെ പരാതിയിൽ വകുപ്പു തല അന്വേഷം നടത്താൻ ഡിജിപി നിർദേശം നൽകി.
വനിത ഐപി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സഹപ്രവർത്തകരുടെ മൊഴി ശേഖരിച്ചതിൽ നിന്നും മാഗേഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. വനിതാ കോൺസ്റ്റബിൾ തന്റെ പക്കലുള്ള തെളിവുകളും ഹാജരാക്കി. മറ്റൊരു വനിത കോൺസ്റ്റബിളും ഇയാൾക്കെതിരെ സമാനമായ പരാതി എഴുതി നൽകി.
അന്വേഷണസംഘം ഇന്ന് പ്രാഥമിക റിപ്പോർട്ട് കൈമാറിയതോടെയാണ് ഡിജിപി സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. കുറച്ചു ദിവസങ്ങളായി മാഗേഷ് കുമാർ മെഡിക്കൽ അവധിയിലാണ്. ഇയാൾക്കെതിരായ പരാതിയുമായി മുന്നോട്ട് പോകാനാണ് വനിതാ കോൺസ്റ്റബിൾമാരുടെ തീരുമാനം. നിയമനടപടികൾക്ക് സഹായം നൽകുമെന്നും കേസെടുത്തു അന്വേഷണം തുടങ്ങുമെന്നും ഡിജിപി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]