![](https://newskerala.net/wp-content/uploads/2025/02/divya-shreedhar_1200x630xt-1024x538.png)
കൊച്ചി: അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ താരവിവാഹം ആയിരുന്നു മിനിസ്ക്രീൻ താരങ്ങളായ ദിവ്യ ശ്രീധറിന്റെയും ക്രിസ് വേണുഗോപാലിന്റെയും. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഇവർ നിരവധി പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയ പരിഹാസങ്ങളെയും വിമർശനങ്ങളെയും തെല്ലും വകവെയ്ക്കാതെ തങ്ങൾ മുൻപോട്ടു പോകുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ദിവ്യ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ മകളില്‍ നിന്നും അകന്നു കഴിയേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ശ്രീധര്‍. കൈരളി ചാനലിലിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
”മോള് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആ ജീവിതം വേണ്ടെന്ന് വച്ച് ഇറങ്ങിപ്പോരുന്നത്. തിരിച്ച് പോകണം എന്നു വിചാരിച്ചാണ് ഇറങ്ങിയത്. പക്ഷെ എവിടേയും എത്താന്‍ സാധിക്കാത്തതിനാല്‍ തിരിച്ചു പോകാന്‍ സാധിച്ചില്ല. രണ്ട് വര്‍ഷത്തോളം എനിക്ക് മോളെ വിട്ടു നില്‍ക്കേണ്ടി വന്നു. ആദ്യമൊന്നും കോണ്ടാക്ട് ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. എങ്ങനെയോ ഒരു ദിവസം മോളെ ഫോണിൽ കിട്ടി. സംസാരിച്ചു. പിന്നെ ദിവസവും വിളിക്കാന്‍ തുടങ്ങി”, ദിവ്യ പറഞ്ഞു.
”മോൾ പഠിച്ച പയ്യന്നൂരിലെ സ്കൂളിൽ കാണാന്‍ പോകുമായിരുന്നു. ആ സമയത്ത് മോന് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. അവന് ഒന്നേ മുക്കാല്‍ വയസായിരുന്നു. എല്ലാവരും ഞാന്‍ പോയി എന്ന അര്‍ത്ഥത്തിലൊക്കെ പലതും പറഞ്ഞതിനാല്‍ എനിക്ക് അവളെ മറഞ്ഞു നിന്ന് കാണേണ്ട അവസ്ഥ വന്നിട്ടുണ്ട്. ചോക്ലേറ്റൊക്കെ കൊണ്ടു കൊടുക്കുമ്പോള്‍ മോള് ആരും കാണാതെ ടെറസിന്റെ മുകളില്‍ പോയിരുന്ന് കഴിക്കും.
മോള്‍ക്ക് എപ്പോള്‍ അമ്മയുടെ അടുത്ത് വരാന്‍ തോന്നുന്നുവോ അപ്പോള്‍ അമ്മയെ വിളിക്കണം, ഞാനായിട്ട് നിര്ബന്ധിക്കില്ല എന്നാണ് ഞാൻ പറഞ്ഞിരുന്നത്. ഒരു ദിവസം രാത്രി എന്റെ അവൾ എന്നെ വിളിച്ചു. അമ്മ എന്നെ കൊണ്ടുപോകണം എന്നു പറഞ്ഞു. പരിയാരം പൊലീസ് സ്റ്റേഷനില്‍ വെച്ച് ഒപ്പിട്ട് എന്റെ മോളെ എനിക്കൊപ്പം കൊണ്ടു വന്നു. ഇപ്പോള്‍ എന്റെ കൂടെയുണ്ട്. പതിനെട്ട് വയസായി. മകളെ മറഞ്ഞു നിന്നൊക്കെ കാണേണ്ട അവസ്ഥയൊക്കെ അനുഭവിച്ചവര്‍ക്കേ മനസിലാകൂ ” ദിവ്യ പറഞ്ഞു.
‘ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോളാണ് നര തുടങ്ങിയത്’; വിമര്‍ശകരോട് ക്രിസ് വേണുഗോപാലിന് പറയാനുള്ളത്
ടോക്സിക്കല്ല അതിലും വലുത്, ഞാൻ അനുഭവിച്ചത് എനിക്കെ അറിയൂ; മുൻ ഭാര്യയെ കുറിച്ച് ക്രിസ് വേണുഗോപാൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]